Quantcast

പന്തളത്ത് ഭവനനിർമാണത്തിന്റെ മറവിൽ മണ്ണെടുപ്പ് വ്യാപകമെന്ന് പരാതി

മൈനിങ് ആന്റ് ജിയോളജിയുടെ പാസ് മറയാക്കി ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മണ്ണ് നീക്കം ചെയ്യുന്നതെന്നാണ് ആരോപണം

MediaOne Logo

Web Desk

  • Updated:

    2023-03-30 08:01:22.0

Published:

30 March 2023 7:18 AM GMT

pandalam house construction
X

പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് ഭവനനിർമാണത്തിന്റെ മറവിൽ മണ്ണെടുപ്പ് വ്യാപകമെന്ന് പരാതി. മൈനിങ് ആന്റ് ജിയോളജിയുടെ പാസ് മറയാക്കി ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് മണ്ണ് നീക്കം ചെയ്യുന്നത്.

പന്തളത്തെ മാവര , കുരന്പാല , ആതിരമല , എരിചുരിളിമല തുടങ്ങിയ സ്ഥലങ്ങളിലാണ് വൻ തോതില് മണ്ണെടുപ്പ് നടക്കുന്നത്. മണ്ണ് മാഫിയകള്ക്ക് മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെയും പൊലീസിന്റെയും സഹായമുണ്ടെന്നാണ് പരാതിക്കാരുടെ ആരോപണം.

ഇതിനെ സാധൂകരിക്കുന്ന രീതിയിൽ വസ്തു ഉടമയുടെയും കരാറുകാരന്റെയും സംഭാഷണവും തെളിവായി ലഭിച്ചിട്ടുണ്ട്. പൊലീസിനും മൈനിംഗ് ഉദ്യോഗസ്ഥർക്കും പണം നൽകിയാണ് മണ്ണെടുപ്പെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. പത്ത് സെന്റിന്റെ അനുമതി ലഭിച്ചാൽ പതിനഞ്ച് സെന്റിലധികം എത്ര ഭൂമിയിലെയും മണ്ണ് നീക്കം ചെയ്യാമെന്നാണ് ഫോൺ സംഭാഷണത്തിലൂടെ പറയുന്നത്. 1000 മുതൽ 1500 രൂപ വരെ വസ്തു ഉ

മക്ക് ഒരു ലോഡ് മണ്ണിന് ഭൂവുടമക്ക് നൽകുമ്പോൾ 5000 മുതൽ 7500 രൂപ വരെ ഈടാക്കിയാണ് കരാറുകാരൻ ഇത് മറിച്ചു വിൽക്കുന്നത്. ഇതിന്റെ വിഹിതം പൊലീസുകാർക്കും മൈനിംഗ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥർക്കും നൽകുന്നുമുണ്ട്.

പ്രദേശവാസികളായ ആളുകളെ പണംകൊടുത്ത് സ്വാധീനിച്ചും അല്ലാത്തവരെ ഭീഷണിപ്പെടുത്തിയുമാണ് മണ്ണ് മാഫിയയുടെ പ്രവർത്തനമെന്നാണ് ആരോപണം. നിരവധി തവണ പരാതി നൽകിയിട്ടും യാതൊരു വിധത്തിലുള്ള പരിശോധനകളും നടക്കുന്നില്ലെന്ന് പരാതിയുണ്ട്.

TAGS :

Next Story