സ്കൂളിലേക്ക് പോയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയില്ല; കോഴിക്കോട് അധ്യാപകനെ കാണാനില്ലെന്ന് പരാതി
ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സഹ അധ്യാപകർ പറയുന്നു

കോഴിക്കോട്: മേപ്പയ്യൂരിൽ അധ്യാപകനെ കാണാനില്ലെന്ന് പരാതി. മേപ്പയൂർ നടുവിലക്കണ്ടി സ്വദേശി ദേവദർശനെയാണ് കാണാതായത്. വടകര താഴങ്ങാടി ഗുജറാത്ത് എസ് ബി സ്കൂൾ അധ്യാപകനാണ്. മാർച്ച് മൂന്നിനാണ് ഇദ്ദേഹത്തെ കാണാതായത്. സ്കൂളിലേക്ക് പോയ ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നു പരാതിയിൽ പറയുന്നു.
ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് മാനസിക സമ്മർദത്തിലായിരുന്നുവെന്ന് സഹ അധ്യാപകർ പറഞ്ഞു. ഇദ്ദേഹം അധ്യാപനത്തിനുള്ള യോഗ്യതാ പരീക്ഷയായ കെ ടെറ്റ് പാസായിരുന്നില്ല.അതിനാലാണ് ശമ്പളം ലഭിക്കാതിരുന്നത്. മേപ്പയൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Next Story
Adjust Story Font
16

