Quantcast

വയനാട് സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ യാത്രക്കിടെ കാണാതായതായി പരാതി

വാളാട് സ്വദേശി എൻ.എസ് പ്രജിത്തിനെയാണ് കാണാതായത്

MediaOne Logo

Web Desk

  • Updated:

    2022-12-14 08:13:54.0

Published:

14 Dec 2022 7:27 AM GMT

വയനാട് സ്വദേശിയായ കപ്പല്‍ ജീവനക്കാരനെ യാത്രക്കിടെ കാണാതായതായി പരാതി
X

വയനാട്: കപ്പൽ ജീവനക്കാരനെ യാത്രാമധ്യേ കാണാതായതായി കുടുംബം. വാളാട് സ്വദേശി എൻ എസ് പ്രജിത്തിനെയാണ് കാണാതായത്. പ്രജിത്തിന്റെ ബന്ധുക്കൾ മുഖ്യമന്ത്രിക്ക് പരാതി നൽകി.

ഷിപ്പിംഗ് കോർപ്പറേഷനിൽ ട്രെയിനി ഉദ്യോഗസ്ഥനും വയനാട് വാളാട് സ്വദേശിയുമായ എൻ.എസ് പ്രജിത്തിനെയാണ് ഡിസംബർ 10 മുതൽ കാണാതായത്. പ്രജിത്ത് ജോലി ചെയ്തിരുന്ന ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് കാണാതായ വിവരം വീട്ടുകാരെ അറിയിച്ചത്. വെള്ളിയാഴ്ച വൈകിട്ട് പ്രജിത്ത് വീട്ടിലേക്ക് വിളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

വിശാഖപട്ടണത്തു നിന്നും ഗുജറാത്തിലേക്കുള്ള യാത്ര മധ്യേയാണ് കാണാതായതെന്നാണ് കമ്പനി ജീവനക്കാർ വീട്ടുകാരെ അറിയിച്ചത്. കപ്പൽ ഇപ്പോഴും തീരത്തടുക്കാത്തതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

.

TAGS :

Next Story