വെങ്ങാനൂരിൽ ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി
വിദ്യാർഥി പരിഹസിച്ചെന്ന് ആരോപിച്ച് കാല് പിടിച്ച് മാപ്പ് പറയാൻ ആവശ്യപ്പെട്ടായിരുന്നു മർദനം.

തിരുവനന്തപുരം: ആറാം ക്ലാസ് വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിച്ചതായി പരാതി. വെങ്ങാനൂർ വിപിഎസ് മലങ്കര ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. വിദ്യാർഥി സഹപാഠികളുമായി സംസാരിക്കുമ്പോൾ അധ്യാപകനെ കളിയാക്കിയെന്ന് ആരോപിച്ച് സ്റ്റാഫ് റൂമിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു.
സെബിൻ എന്ന അധ്യാപകനാണ് മർദിച്ചത്. മൂന്ന് തവണ സ്റ്റാഫ് റൂമിൽ കൊണ്ടുപോയി മർദിച്ചെന്ന് വിദ്യാർഥി പറഞ്ഞു. കാല് പിടിച്ച് മാപ്പ് പറയാൻ ആവശ്യപ്പെട്ടായിരുന്നു മർദനം. മറ്റു അധ്യാപകർ ഇടപെട്ടപ്പോഴാണ് ഇയാൾ മർദനം നിർത്താൻ തയ്യാറായത്. അധ്യാപകനെ ചുമതലയിൽ നിന്ന് മാറ്റി നിർത്തിയെന്നാണ് സ്‌കൂൾ നൽകുന്ന വിശദീകരണം.
Next Story
Adjust Story Font
16

