Quantcast

യൂട്യൂബറെ ഭീഷണിപ്പെടുത്തിയെന്ന് പരാതി; നടൻ ബാലയ്‌ക്കെതിരെ കേസ്

ചെകുത്താൻ എന്ന യൂട്യൂബറുടെ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസ് എടുത്തത്, ഇടപ്പള്ളിയിലുള്ള ഫ്ലാറ്റിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2023-08-05 07:35:28.0

Published:

5 Aug 2023 11:49 AM IST

Case against actor Bala
X

കൊച്ചി: യൂട്യൂബറെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ നടൻ ബാലയ്ക്കെതിരെ കേസ്. ചെകുത്താൻ എന്ന യൂട്യൂബറുടെ പരാതിയിൽ തൃക്കാക്കര പൊലീസാണ് കേസ് എടുത്തത്. ഇടപ്പള്ളിയിലുള്ള ഫ്ലാറ്റിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ആരോപണം നിഷേധിച്ച് ബാലയും രംഗത്തെത്തി.

ഇന്നലെ വൈകിട്ട് നടന്ന സംഭവത്തിന്റെ പേരിലാണ് ബാലയ്‌ക്കെതിരെ കേസ്. വ്‌ളോഗറെ ബാല ഫ്‌ളാറ്റിലെത്തി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി എന്നയാൾ ബാലയുടെ അടുത്തെത്തി മാപ്പു പറയുന്ന വീഡിയോ ബാല തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയെ ട്രോളി താൻ ചെയ്ത വീഡിയോ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബാല പലവട്ടം സമീപിച്ചിരുന്നുവെന്നാണ് വ്‌ളോഗർ പറയുന്നത്. ഇതിന് ശേഷമാണ് ഇതേ ആവശ്യം പറഞ്ഞ് ഇടപ്പള്ളിയിലുള്ള വീട്ടിലെത്തി ഭീഷണിപ്പെടുത്തുന്നതെന്നും ഇയാൾ പറയുന്നു. തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് വ്‌ളോഗറുടെ പരാതി.

എന്നാൽ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയെന്ന ആരോപണം ബാല നിഷേധിച്ചു. തോക്ക് കാട്ടി ഭീഷണിയുണ്ടായിട്ടില്ലെന്നും സംസാരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബാലയുടെ വിശദീകരണം. വ്‌ളോഗറുടെ വീട്ടിലെത്തി സുഹൃത്തിനോട് സംസാരിക്കുന്ന വീഡിയോ ബാല തന്നെ ഫേസ്ബുക്കിലിട്ടിട്ടുണ്ട്.

TAGS :

Next Story