Quantcast

സ്ത്രീ വിരുദ്ധ പ്രസംഗം: പി.സി ജോർജിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

പ്രസംഗം വിവാദമായതിനു പിന്നാലെ പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-03-23 15:30:26.0

Published:

23 March 2024 2:31 PM GMT

PC George_BJP leader
X

കോഴിക്കോട്:സ്ത്രീ വിരുദ്ധ പ്രസംഗം നടത്തിയ മുൻ എംഎൽഎയും ബിജെപി നേതാവുമായ പി.സി ജോർജിനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു. എംഎസ്എഫ് സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് നൽകിയ പരാതിയിലാണ് നടപടി. കോഴിക്കോട് നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് കൺവെൻഷനിലാണ് മാഹിയിലെ സ്ത്രീകളെ അപമാനിച്ചു കൊണ്ട് പി.സി ജോർജ് പരാമർശം നടത്തിയത്.

പ്രസംഗം വിവാദമായതിനു പിന്നാലെ പൊലീസ് കേസെടുത്തിരുന്നു. സി.പി.എം മാഹി ലോക്കൽ സെക്രട്ടറി സുനിൽ കുമാറിന്റെ പരാതിയിലാണ് പൊലീസ് കലാപാഹ്വാനത്തിന് കേസെടുത്തത്. ഐ.പി.സി 153 എ, 125 വകുപ്പുകൾ പ്രകാരമാണ് കേസ്.

TAGS :

Next Story