Quantcast

ട്രിപ്പിൾ ലോക്ഡൗണിന്റെ മറവിൽ മലപ്പുറം ജില്ലയിൽ പൊലീസ് അതിക്രമമെന്ന് പരാതി

കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസിനെതിരെ ഉയർന്നത് നിരവധി പരാതികളാണ്.

MediaOne Logo

Web Desk

  • Updated:

    2021-05-25 13:05:15.0

Published:

25 May 2021 1:03 PM GMT

ട്രിപ്പിൾ ലോക്ഡൗണിന്റെ മറവിൽ മലപ്പുറം ജില്ലയിൽ പൊലീസ് അതിക്രമമെന്ന് പരാതി
X

മലപ്പുറം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടെ പൊലീസ് അതിക്രമങ്ങൾ വർധിക്കുന്നതായി പരാതി. വാഹന പരിശോധനക്കിടെ പലരെയും അകാരണമായി മർദിക്കുന്നതായാണ് ആക്ഷേപം. കഴിഞ്ഞ ദിവസങ്ങളിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസിനെതിരെ ഉയർന്നത് നിരവധി പരാതികളാണ്.

മലപ്പുറം തിരൂരങ്ങാടിയിൽ പെരുന്നാൾ തലേന്ന് മാംസം വാങ്ങാൻ പുറത്തിറങ്ങിയയാളെ പോലീസ് മർദിച്ചെന്നും, വാങ്ങിയ മാംസം പൊലീസ് അതിക്രമത്തിൽ താഴെ വീണ് നശിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. മലപ്പുറം മഞ്ചേരിയില്‍ കോവിഡ് പോസിറ്റീവ് ആയ യുവാവ് കോവിഡ് പരിശോധന കഴിഞ്ഞു മടങ്ങവേ ഇരുചക്ര വാഹനം കസ്റ്റഡിയിലെടുത്തെന്ന പരാതിയും പൊലീസിനെതിരെ ഉയരുകയുണ്ടായി. കോവിഡ് പരിശോധന ഫലം കാണിച്ചിട്ടും വാഹനത്തിന്റെ നമ്പർ പ്ലേറ്റ് കൃത്യമല്ലെന്നു പറഞ്ഞായിരുന്നു പൊലീസ് നടപടി. പൊലീസ് വാഹനം പിടിച്ചെടുത്തതോടെ പെരുവഴിയിലായ യുവാവിനെ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് സന്നദ്ധ സേവന വാഹനത്തിൽ വീട്ടിലെത്തിച്ചത്.

വണ്ടൂർ വാണിയമ്പലത്ത് മത്സ്യം വാങ്ങാൻ പുറത്തിറങ്ങിയ യുവാവിനെ പൊലീസ് ബലം പ്രയോഗിച്ചു കസ്റ്റഡിയിലെടുക്കുന്നതിന്‍റെ വീഡിയോയും വ്യാപകമായി പ്രചരിച്ചിരുന്നു. സത്യവാങ്മൂലം കൃത്യമല്ലെന്ന് പറഞ്ഞായിരുന്നു പൊലീസ് നടപടി. കസ്റ്റഡിയിലെടുക്കാനുള്ള പൊലീസ് ശ്രമം യുവാവ് തടഞ്ഞതോടെ ആണ് ബലം പ്രയോഗിച്ചും മർദിച്ചും കസ്റ്റഡിയിലെടുത്തത്.

ഇത് കൂടാതെ ഞായറാഴ്ച്ച അധിക ഡ്യൂട്ടിക്ക് പോയ തിരൂരങ്ങാടി താലൂക്ക് ഓഫീസ് ജീവനക്കാരിയോട് മോശമായി പെരുമാറിയെന്നും, ഉദ്യോഗസ്ഥയെ ഓഫീസിലേക്ക് വാഹനത്തിൽ കൊണ്ട് പോയ ഭർത്താവിനെ പൊലീസ് മർദിച്ചെന്നും പരാതിയുണ്ട്.

TAGS :

Next Story