Quantcast

സഹതടവുകാരുമായി സംഘർഷം: കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റി

വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് തവനൂരിലേക്ക് മാറ്റിയത്.

MediaOne Logo

Web Desk

  • Updated:

    2023-11-09 13:09:06.0

Published:

9 Nov 2023 1:07 PM GMT

സഹതടവുകാരുമായി സംഘർഷം: കൊടി സുനിയെ തവനൂർ ജയിലിലേക്ക് മാറ്റി
X

തൃശൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയെ മലപ്പുറം തവനൂർ ജയിലിലേക്ക് മാറ്റി. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് തവനൂരിലേക്ക് മാറ്റിയത്. ജയിലിൽ സഹതടവുകാരുമായി സംഘർഷമുണ്ടാക്കിയതിന്റെ പേരിലാണ് ജയിൽ മാറ്റം.

വിയ്യൂർ ജയിലിൽ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരത്തു നിന്നെത്തിച്ച കൊലക്കേസ് പ്രതികളും തമ്മിൽ ഭക്ഷണത്തെ ചൊല്ലിയുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഘർഷം തടയാനെത്തിയ സുരക്ഷ ജീവനക്കാരെയും ഗാർഡ് ഓഫീസും കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയും സുരക്ഷാ ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ കൊടി സുനി അടക്കം പത്തുപേരെ പ്രതിചേർത്ത് വിയ്യൂർ പൊലീസ് കേസെടുത്തിരുന്നു.

അതിനിടെ, കൊടി സുനിയെ ജയിലിനുള്ളിൽ ജയിൽ ജീവനക്കാർ മർദിച്ചതായും പരാതി ഉയർന്നിരുന്നു. ഉറങ്ങിക്കിടന്ന സുനിയെ മുളകുപൊടിയെറിഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇതേതുടർന്ന് കൊടി സുനിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

TAGS :

Next Story