കലോത്സവ വേദിയിലെ സംഘർഷം: എസ്എഫ്ഐയെ വിമർശിച്ച് ജി. സുധാകരൻ
'കലോത്സവ വേദി തമ്മിൽ തല്ലാനുള്ളതല്ല'

ആലപ്പുഴ: കാലിക്കറ്റ് സര്‍വകലാശാല ഡി സോൺ കലോത്സവ വേദിയിലെ സംഘർഷത്തിൽ എസ്എഫ്ഐയെ വിമർശിച്ച് ജി. സുധാകരൻ. കലോത്സവ വേദി തമ്മിൽ തല്ലാനുള്ളതല്ലെന്ന് സുധാകരൻ പറഞ്ഞു.
'എസ്എഫ്ഐ സ്ഥാപക നേതാക്കളിൽ ഒരാളാണ് താൻ. വലിയ സമരവേദികളിൽ പൊലീസിനെ കല്ലെറിഞ്ഞിട്ടുണ്ട്. വിദ്യാർഥികളെ തല്ലുന്നത് ശരിയല്ല. അടിക്കുന്നത് ഏത് കക്ഷിയാണെന്നുള്ളത് പ്രസക്തമല്ല. ബന്ധപ്പെട്ടവർ പറഞ്ഞ് തിരുത്തണം' - ജി. സുധാകരൻ പറഞ്ഞു.
Next Story
Adjust Story Font
16

