Quantcast

കൊച്ചി കോർപ്പറേഷനിലും സമീപമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇരട്ട വോട്ട് ആരോപണവുമായി കോൺ​ഗ്രസ്

ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് ജില്ലാ കളക്ടർക്ക് പരാതി നൽകി

MediaOne Logo

Web Desk

  • Updated:

    2025-10-16 02:27:58.0

Published:

16 Oct 2025 7:55 AM IST

കൊച്ചി കോർപ്പറേഷനിലും സമീപമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇരട്ട വോട്ട് ആരോപണവുമായി കോൺ​ഗ്രസ്
X

Photo| Special Arrangement

കൊച്ചി: കൊച്ചി കോർപ്പറേഷനിലും സമീപമുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലും വ്യാപകമായ വോട്ട് ക്രമക്കേട് എന്ന് കോൺഗ്രസ് പരാതി. കൊച്ചി കോർപ്പറേഷനിൽ മാത്രം 6500ലധികം ഇരട്ട വോട്ടുകൾ കണ്ടെത്തി. സമീപ തദ്ദേശഭരണ സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം ഇരട്ട വോട്ടുകൾ കണ്ടെത്തിയെന്നും കോൺഗ്രസ്. ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് ജില്ലാ കളക്ടർക്ക് പരാതി നൽകി.

കൊച്ചി കോർപ്പറേഷൻ തൃപ്പൂണിത്തുറ കളമശ്ശേരി തൃക്കാക്കര വൈപ്പിൻ കൊച്ചി നിയോജകമണ്ഡലങ്ങളിലെ വോട്ടർ പട്ടികയും കോർപ്പറേഷൻ വോട്ടർപട്ടികയിലും ക്രമക്കേടെന്നാണ് കോൺഗ്രസ് പരാതി. പരിശോധിച്ച 1208456 വോട്ടുകളിൽ 130022 ഇരട്ട വോട്ടുകൾ കണ്ടെത്തി. കൊച്ചി കോർപ്പറേഷനിൽ മാത്രം 6557 ഇരട്ട വോട്ടുകളാണ് കണ്ടെത്തിയത്. കോർപ്പറേഷൻ വോട്ടർ പട്ടികയിൽ ഉള്ള അതേ പേരും അഡ്രസ്സും വീട്ടു നമ്പറും അടക്കം സമീപത്തെ തദ്ദേശസ്ഥാപനങ്ങളിലും ഉണ്ട്. കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ പട്ടിക ജില്ലാ കളക്ടർക്കും തിരഞ്ഞെടുപ്പ് കമ്മീഷനും നൽകുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു

ജില്ലയിൽ മുൻകാലങ്ങളിൽ പല തിരഞ്ഞെടുപ്പുകളിലും ചുരുങ്ങിയ വോട്ടുകൾക്കാണ് യുഡിഎഫ് പരാജയപ്പെട്ടതെന്നും ഇത്തരം ഇരട്ടവോട്ടുകൾ എത്തിച്ച് സിപിഎം നടത്തുന്ന കള്ളത്തരം തുറന്നു കാട്ടുമെന്നും കോൺഗ്രസ് പറഞ്ഞു. കൂടുതൽ പട്ടികകൾ പരിശോധിക്കാനും തീരുമാനമുണ്ട്.

TAGS :

Next Story