Quantcast

തിരുവമ്പാടിയിൽ കോൺഗ്രസ് തന്നെ; ലീഗിൽ നിന്ന് സീറ്റ് ഏറ്റെടുക്കാൻ ധാരണ

പകരം പാലക്കാട് ജില്ലയിലെ പട്ടാമ്പി സീറ്റിൽ മുസ്‍ലിം ലീഗ് മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2026-02-23 03:49:29.0

Published:

23 Feb 2026 7:41 AM IST

തിരുവമ്പാടിയിൽ കോൺഗ്രസ് തന്നെ;  ലീഗിൽ നിന്ന് സീറ്റ് ഏറ്റെടുക്കാൻ ധാരണ
X

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിൽ നിർണായക സീറ്റ് വെച്ചുമാറ്റത്തിന് ധാരണ. മുസ്‍ലിം ലീഗ് മത്സരിച്ചിരുന്ന കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി സീറ്റ് കോൺഗ്രസ് ഏറ്റെടുക്കും.

പകരം പാലക്കാട് ജില്ലയിലെ പട്ടാമ്പി സീറ്റിൽ മുസ്‍ലിം ലീഗ് മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. അതേസമയം, കെപിസിസി മുൻ പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ കണ്ണൂർ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ കോൺഗ്രസിനുള്ളിൽ ആലോചനകൾ നടക്കുന്നുണ്ട്. കെ സുധാകരൻ മത്സരിച്ചില്ലെങ്കിൽ കണ്ണൂരിൽ വിജയസാധ്യത മുല്ലപ്പള്ളിക്കെന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിക്കാനാണ് കോൺഗ്രസിന്‍റെ തീരുമാനം. കേരള കോൺഗ്രസ് ജോസഫ് വിഭാഗം നിരന്തരം പരാജയപ്പെടുന്ന സീറ്റുകളിൽ ഇത്തവണ കോൺഗ്രസ് സ്വന്തം സ്ഥാനാർഥികളെ ഇറക്കും. എംപിമാരുടെ നിർദേശം കൂടി പരിഗണിച്ച ശേഷം സ്ഥാനാർഥി പ്രഖ്യാപനം നടത്തിയാൽ മതിയെന്ന നിലപാടിലാണ് ഹൈക്കമാൻഡ്.

കഴിഞ്ഞ തവണ 10 നിയമസഭാ സീറ്റിൽ മത്സരിച്ചിട്ട് 2 ഇടത്ത് മാത്രമാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ജയിക്കാൻ കഴിഞ്ഞത്. തൃക്കരിപ്പൂർ,ഇടുക്കി,ഏറ്റുമാനൂർ ,ചങ്ങനാശേരി എന്നിവിടങ്ങളിൽ കോൺഗ്രസിന് അവതരിപ്പിക്കാൻ കഴിയുന്ന മികച്ച മുഖങ്ങൾ ഉണ്ടെന്ന് പി.ജെ ജോസഫിനെ കോൺഗ്രസ് ബോധ്യപ്പെടുത്തി. മൂന്ന് സീറ്റ് എങ്കിലും സ്വമനസാലേ ജോസഫ് വിട്ടുതരുമെന്നാണ് കോൺഗ്രസ് ദേശീയ നേതൃത്വത്തെ സംസ്ഥാന നേതൃത്വം അറിയിച്ചിരിക്കുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സ്‌ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസുദൻ മിസ്‌ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.



TAGS :

Next Story