Quantcast

കോൺഗ്രസ് പ്ലീനറി സമ്മേളനം: തരൂരും ചെന്നിത്തലയും ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ

പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ശേഷം തരൂരിനെ നേതൃത്വം അവഗണിക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് അദ്ദേഹത്തെ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്.

MediaOne Logo

Web Desk

  • Published:

    11 Feb 2023 2:46 PM GMT

Chennithala and Tharoor
X

Chennithala and Tharoor

ന്യൂഡൽഹി: കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ ശശി തരൂരിനെയും ഉൾപ്പെടുത്തി. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ശേഷം തരൂരിനെ നേതൃത്വം അവഗണിക്കുന്നുവെന്ന പ്രചാരണത്തിനിടെയാണ് അദ്ദേഹത്തെ ഡ്രാഫ്റ്റിങ് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. വർക്കിങ് കമ്മിറ്റി പ്രവേശത്തിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന്റെ നിലപാട് വ്യക്തമല്ല.

പ്ലീനറി സമ്മേളനത്തിനായി ആദ്യഘട്ടത്തിൽ നിലവിൽ വന്ന കമ്മിറ്റികളിലില്ലായിരുന്നെങ്കിലും ജയറാം രമേശിന്റെ നേതൃത്വത്തിലുള്ള 21 അംഗ സമിതിയിലാണ് തരൂരിനെ ഉൾപ്പെടുത്തിയത്. കേരളത്തിൽനിന്ന് രമേശ് ചെന്നിത്തലയും ഈ സമിതിയിൽ അംഗമാണ്. തരൂരിനെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തണമെന്ന് കേരളത്തിലെ ചില എം.പിമാർ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ തരൂർ കേരളത്തിൽ നടത്തിയ പര്യടനത്തിലും കേരളത്തിലെ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. അതുകൊണ്ട് തന്നെ തരൂരിന് പുതിയ പദവികൾ നൽകുന്നതിൽ കേരള നേതൃത്വത്തിന്റെ നിലപാട് പ്രധാനമാണ്. പ്രവർത്തസമിതിയിൽ ഇടം ലഭിച്ചില്ലെങ്കിൽ തരൂർ കടുത്ത നടപടികളിലേക്ക് പോകുമെന്നും റിപ്പോർട്ടുണ്ട്.

TAGS :

Next Story