Quantcast

മറ്റത്തൂർ ബിജെപി സഖ്യം: പഞ്ചായത്ത് അംഗങ്ങളായി ജയിച്ച മുഴുവൻ പ്രവർത്തകരയെും പുറത്താക്കി കോൺഗ്രസ്

എട്ട് പഞ്ചായത്ത് അംഗങ്ങളെയാണ് പുറത്താക്കിയത്

MediaOne Logo

Web Desk

  • Published:

    27 Dec 2025 9:37 PM IST

മറ്റത്തൂർ ബിജെപി സഖ്യം: പഞ്ചായത്ത് അംഗങ്ങളായി ജയിച്ച മുഴുവൻ പ്രവർത്തകരയെും പുറത്താക്കി കോൺഗ്രസ്
X

കൊച്ചി: മറ്റത്തൂർ പഞ്ചായത്തിലെ ബിജെപി സഖ്യവുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടപടി തുടരുന്നു. പഞ്ചായത്ത് അംഗങ്ങളായി വിജയിച്ച മുഴുവൻ കോൺഗ്രസ് പ്രവർത്തകരെയും പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. എട്ട് പഞ്ചായത്ത് അംഗങ്ങളെയാണ് പുറത്താക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡിസിസി ജനറൽ സെക്രട്ടറി ടി.എം ചന്ദ്രൻ, മണ്ഡലം പ്രസിഡന്റ് ഷാഫി കല്ലുപറമ്പിൽ എന്നിവരെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു.

ഇന്ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലാണ് മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ് നടന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എട്ട് കോൺഗ്രസ് അംഗങ്ങൾ പാർട്ടിയിൽ നിന്ന് രാജിവെക്കുകയായിരന്നു. തുടർന്ന് ഇവർ എട്ടുപേരും ബിജെപി അംഗങ്ങളും യുഡിഎഫ് വിമതയായി ജയിച്ചെത്തിയ ടെസി ജോസ് കല്ലറയ്ക്കലിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചു. ഇതോടെ ടെസി ജോസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.


TAGS :

Next Story