Quantcast

'ഒറ്റുകാരന്റെ ആദരം ആവശ്യമില്ല'; ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ നേർന്ന ഡോ.സരിന് കോൺഗ്രസ് പ്രവർത്തകരുടെ വിമർശനം

കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം തലവനായിരുന്ന ഡോ.സരിൻ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത്.

MediaOne Logo

Web Desk

  • Published:

    18 July 2025 8:51 PM IST

ഒറ്റുകാരന്റെ ആദരം ആവശ്യമില്ല; ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ നേർന്ന ഡോ.സരിന് കോൺഗ്രസ് പ്രവർത്തകരുടെ വിമർശനം
X

കോഴിക്കോട്: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലിയർപ്പിച്ച ഡോ.സരിന് കോൺഗ്രസ് പ്രവർത്തകരുടെ വിമർശനം. 'ഒറ്റുകാരന്റെ ആദരം മഹാനായ നേതാവിന് ആവശ്യമില്ല' എന്നാണ് പല പ്രവർത്തകരും കമന്റ് ചെയ്തിരിക്കുന്നത്. ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികമായിരുന്നു ഇന്ന്.

കോൺഗ്രസ് സോഷ്യൽ മീഡിയ വിഭാഗം തലവനായിരുന്ന ഡോ.സരിൻ പാലക്കാട് ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്നത്. പാലക്കാട് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച സരിൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനോട് പരാജയപ്പെടുകയായിരുന്നു.

TAGS :

Next Story