കിറ്റ് വിതരണം തുടരണമോയെന്ന കാര്യം ആലോചിക്കും; ഭക്ഷ്യ മന്ത്രി
ഭക്ഷ്യക്കിറ്റിലെ ഏലക്ക അഴിമതി ആരോപണവും ഭക്ഷ്യ മന്ത്രി നിഷേധിച്ചു

കിറ്റ് വിതരണം തുടരണമോയെന്ന കാര്യം ആലോചിക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ. കിറ്റ് വിതരണം തുടങ്ങിയ സമയത്തെ സാഹചര്യം മാറിവരികയാണ്. കിറ്റ് വിതരണം നടത്തിയ റേഷൻ വ്യാപാരികൾക്ക് പ്രത്രേക കമ്മീഷൻ നൽകില്ല. അത് സേവനമായി കണക്കാക്കണമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
ഭക്ഷ്യക്കിറ്റിലെ ഏലക്ക അഴിമതി ആരോപണവും ഭക്ഷ്യ മന്ത്രി നിഷേധിച്ചു. ടെണ്ടർ നടപടികൾ പാലിച്ചാണ് ഏലക്ക വാങ്ങിയത്. ഒരു രൂപയുടെ അഴിമതി പോലും ഇക്കാര്യത്തിൽ നടന്നിട്ടില്ല. പി.ടി തോമസാണ് ആരോപണം ഉന്നയിച്ചത്.
ഒക്ടോബർ 15നു ശേഷം അനർഹരായവർ മുൻഗണന കാർഡുകൾ കൈവശം വച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. റേഷൻ കാർഡ് മുൻഗണനാ പരിധി ഉയർത്താൻ കഴിയില്ല. നിശ്ചിത ശതമാനത്തിലധികം അംഗ പരിമിതിയുള്ളവർക്ക് മുൻഗണനാ റേഷൻ കാർഡ് അനുവദിക്കുന്നത് ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
Next Story
Adjust Story Font
16

