Quantcast

ഗൂഢാലോചനാ കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് കൈമാറും

MediaOne Logo

Web Desk

  • Updated:

    2022-01-27 01:24:41.0

Published:

27 Jan 2022 12:59 AM GMT

ഗൂഢാലോചനാ കേസ്; ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
X

നടിയെ ആക്രമിച്ച കേസിലെ അന്വേഷണഉദ്യോഗസ്ഥരെ കൊലപെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികളെ മൂന്ന് ദിവസം ചോദ്യം ചെയ്തതിന്‍റെ വിശദാംശങ്ങള്‍ പ്രോസിക്യൂഷന്‍ ഹൈക്കോടതിക്ക് കൈമാറും. ഇത് പരിശോധിച്ചശേഷമായിരിക്കും മുന്‍കൂര്‍ ജാമ്യം നല്‍കണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക .

നടിയെ അക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെ ആറ് പ്രതികളാണുള്ളത്. ഇതില്‍ ദിലീപും സഹോദരന്‍അ നൂപും സഹോദരി ഭര്‍ത്താവ് സുരാജും ,ബന്ധു അപ്പുവും സുഹ്യത്ത് ബൈജുവിനേയുമാണ് ഹൈക്കോടതിയുടെ അനുമതിയോടെ അന്വോഷണ സംഘം ചോദ്യം ചെയ്തത്. മൂന്ന് ദിവസം ചോദ്യം ചെയ്തതിന് ശേഷം അതിന്‍റെ വിശദാംശങ്ങള്‍ പരിശോധിച്ച് മുന്‍കൂര്‍ ജമ്യാപേക്ഷയില്‍ വിധിപറയാമെന്നാണ് ജസ്റ്റിസ്. പി ഗോപിനാഥ് തീരുമാനമെടുത്തത്. ഇത് പ്രകാരം പ്രോസിക്യൂഷന്‍ ചോദ്യം ചെയ്യലില്‍ പ്രതികളില്‍ നിന്നും ലഭിച്ച മുഴുവന്‍ വിവരങ്ങളും ഹൈക്കോടതിക്ക് കൈമാറും. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനുണ്ടെന്നുമാണ് പോസിക്യൂഷന‍്റെ നിലപാട്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ക്കെതിരെ ഗുരുതരമായ ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് അന്വോഷണ സംഘം പറയുന്നത്.

നടിയെ ആക്രമിച്ച കേസില് അറസ്റ്റ് ചെയ്ത് റോഡിലൂടെ നടത്തിയ പൊലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുമെന്ന ശാപവാക്കുകള്പ്പുറം ഗൂഢാലോചന എന്ന ആരോപണം വെറും കെട്ടുകഥയാണെന്നാണ് ദിലീപ് കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല് പണവും സ്വാധീനവും കൗശലവുമുള്ളവരുമാണ് പ്രതികളെന്നും അവർക്കെതിരെ ഡിജിറ്റൽ തെളിവുകളുണ്ടെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും ദിലീപിന്‍റെ സുഹ്യത്തായ ശരത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.ശരത്തിന്‍റെ ഹരജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്.

TAGS :

Next Story