Quantcast

ഗൂഢാലോചനാ കേസ്: ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി

എറണാകുളം പൊലീസ് ക്ലബിലാണ് ഹാജരായത്

MediaOne Logo

Web Desk

  • Updated:

    2022-06-15 09:29:55.0

Published:

15 Jun 2022 9:06 AM GMT

ഗൂഢാലോചനാ കേസ്: ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായി
X

എറണാകുളം: ഗൂഢാലോചനാ കേസിൽ ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. എറണാകുളം പൊലീസ് ക്ലബിലാണ് ഹാജരായത്. അന്വേഷണ സംഘം ആവശ്യപ്പെട്ട പ്രകാരമാണ് എത്തിയതെന്നും തനിക്ക് അറിയാവുന്ന കാര്യങ്ങൾ സംഘത്തോട് പറയുമെന്നും ഷാജ് കിരൺ പറഞ്ഞു. തനിക്ക് എതിരെ ഗൂഡാലോചന നടന്നോയെന്ന് സംശയമുണ്ടെന്നും ഷാജ് കിരൺ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ദൂതനെന്ന് സ്വപ്ന സുരേഷ് ആരോപണം ഉന്നയിച്ച ഷാജ് കിരൺ ഇന്ന് പുലർച്ചെയോടെയാണ് കൊച്ചിയിലെത്തിയത്. സ്വപ്ന സുരേഷ് പ്രതിയായ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ ഷാജ് കിരൺ പ്രതിയല്ലെന്നാണ് പൊലീസ് പറയുന്നത്. ഷാജിനെയും സുഹൃത്ത് ഇബ്രാഹീമിനെയും പ്രതിചേർത്തിട്ടില്ലെന്ന് പൊലീസിനു വേണ്ടി പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും മുൻ എം.എൽ.എ പി.സി ജോർജും പ്രതികളായ ഗൂഢാലോചനാ കേസിൽ ഷാജ് കിരണിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. ഗൂഢാലോചനാ കേസിൽ ഷാജിനെ പ്രതിയോ സാക്ഷിയോ ആക്കുന്നതിൽ ചോദ്യംചെയ്യലിനുശേഷം തീരുമാനമെടുക്കുമെന്നാണ് നേരത്തെ പൊലീസ് അറിയിച്ചത്. സ്വപ്ന ഷാജുമായി സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്തുവിട്ടതിനു പിന്നാലെ താൻ വീഡിയോ പുറത്തുവിടുമെന്ന് ഷാജ് പറഞ്ഞിരുന്നു. ഈ വീഡിയോ ഫോണിൽനിന്ന് നഷ്ടപ്പെട്ടതിനാൽ അതു വീണ്ടെടുക്കാനായാണ് ചെന്നൈയിലേക്ക് പോയതെന്നാണ് ഷാജ് വ്യക്തമാക്കിയത്.



TAGS :

Next Story