Quantcast

വയനാട്ടിൽ വയൽ നികത്തിയും കുന്നിടിച്ചും റിസോർട്ട് നിർമാണം; കിലോമീറ്ററോളം റോഡും കരിങ്കൽഭിത്തിയും നിർമിച്ചു

നിയമലംഘനം ഗുരുതരമല്ലെന്ന് പനമരം പഞ്ചായത്ത് സെക്രട്ടറി

MediaOne Logo

Web Desk

  • Updated:

    2023-06-05 05:43:36.0

Published:

5 Jun 2023 5:18 AM GMT

Illegal resort,Construction of a resort in Wayanad by filling fields and hilltops,വയനാട്ടിൽ വയൽ നികത്തിയും കുന്നിടിച്ചും റിസോർട്ട് നിർമാണം; കിലോമീറ്ററോളം റോഡും കരിങ്കൽഭിത്തിയും നിർമിച്ചു,breaking news malayalam
X

വയനാട്: പനമരത്ത് കുന്നിടിച്ചും വയൽനികത്തിയും റിസോർട്ട് നിർമാണം. വയൽ മണ്ണിട്ട് നിരത്തി റോഡ് നിർമിച്ചു. വയലിലൂടെ മൂന്നടി വീതിയിൽ കരിങ്കൽ ഭിത്തികെട്ടി. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് പ്രവർത്തികൾ നടക്കുന്നതിന്റെ ദൃശ്യങ്ങൾ മീഡിയവണിന് ലഭിച്ചു. നിയമലംഘനം പഞ്ചായത്ത് സെക്രട്ടറി സ്ഥിരീകരിച്ചു.

18 ഏക്കർ ഭൂമയിലാണ് റിസോർട്ട് നിർമാണം നടക്കുന്നത്. ഒരു കിലോമീറ്ററോളം റോഡ് പണിതിരിക്കുന്നത് വയൽ നികത്തി മണ്ണിട്ട് വയലിലൂടെ തന്നെ മൂന്നടി വീതിയിൽ ഒരു കിലോമീറ്ററോം ദൂരത്തിൽ കരിങ്കൽ ഭിത്തിയും പണിതിട്ടുണ്ട്. റിസോർട്ടിനായി കുന്നിടിച്ചും നിർമാണം നടക്കുന്നുണ്ട്. പനമരം പഞ്ചായത് ഒന്നാം വാർഡിലെ കുണ്ടാല വയലിലാണ് ഈ നിർമാണ പ്രവർത്തനങ്ങൾ.

പാലക്കാട് പട്ടാമ്പി സ്വദേശികളായ മുഹമ്മദ് റാഫി, നർഗീസ് ബാനു എന്നിവരുടെ പേരിലുള്ള ഭൂമിയിലാണ് മാസങ്ങളായി ഈ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. നിയമലംഘനം ഉണ്ടായെന്ന് പഞ്ചായത്ത് സെക്രട്ടറി അനിൽ രാമകൃഷ്ണൻ പറയുന്നു. എന്നാൽ ഗുരുതര ലംഘനമല്ലെന്നും അദ്ദേഹം പറയുന്നു.

എന്നാൽ നിർമാണം നിർത്തിവെക്കാൻ സ്റ്റോപ് മെമ്മോ നൽകിയെന്നാണ് പനമരം പഞ്ചായത്ത് പ്രസിഡന്റ് ആസിയ ടീച്ചർ മീഡിയവണിനോട് പറഞ്ഞു. ഒറ്റനോട്ടത്തിൽ ആർക്കും കാണാവുന്ന നിയമ ലംഘനങ്ങളുണ്ടായിട്ടും പഞ്ചായത്ത് അധികൃതർ നടപടിയെടുക്കാത്തത് ദുരൂഹമാണെന്ന് പൊതുപ്രവർത്തകർ പറയുന്നു.

ഉത്തരവാദപ്പെട്ടവർ ഒളിച്ചുകളി തുടരുന്ന പക്ഷം, ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.അവശേഷിക്കുന്ന പച്ചപ്പെങ്കിലും കോൺക്രീറ്റ് കാടുകൾക്ക് വഴിമാറാതിരിക്കാൻ അധികൃതരുടെ അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം

TAGS :

Next Story