വടക്കൻ പറവൂരിൽ ലോറിയിൽ നിന്ന് കണ്ടെയ്നർ തെറിച്ചുവീണു; ഇരുചക്ര യാത്രികര്‍ക്ക് നിസാര പരിക്ക്, ഒഴിവായത് വന്‍ അപകടം
റോഡരികിലെ മരത്തില്‍ കണ്ടെയ്നര്‍ ഇടിച്ചാണ് മറിഞ്ഞത്

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ലോറിയിൽ നിന്ന് കണ്ടെയ്നർ തെറിച്ചുവീണ് അപകടം. ഇരുചക്ര യാത്രികരായ കുടുംബത്തിന് നിസാര പരിക്കേറ്റു.റോഡിൽ കൂടുതൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം നടന്നത്.
എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. റോഡരികിലെ മരത്തില്‍ കണ്ടെയ്നര്‍ ഇടിച്ചാണ് മറിഞ്ഞത്. ഈ സമയത്ത് അതുവഴി പോയ ഇരുചക്ര യാത്രികരായ ദമ്പതികള്‍ക്കാണ് പരിക്കേറ്റത്. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.
Next Story
Adjust Story Font
16

