Quantcast

തീപിടിച്ച വാൻഹായ് കപ്പലിലെ കണ്ടെയ്നറുകൾ ഇന്ന് തീരത്തടിഞ്ഞു തുടങ്ങും; ജാഗ്രതാ മുന്നറിയിപ്പ്

നാല് ജീവനക്കാരെ ഇനിയും കണ്ടെത്താനായില്ല

MediaOne Logo

Web Desk

  • Published:

    16 Jun 2025 6:39 AM IST

തീപിടിച്ച വാൻഹായ് കപ്പലിലെ കണ്ടെയ്നറുകൾ ഇന്ന് തീരത്തടിഞ്ഞു തുടങ്ങും; ജാഗ്രതാ മുന്നറിയിപ്പ്
X

തിരുവനന്തപുരം: അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്ക് കപ്പൽ വാൻഹായിൽ നിന്നുള്ള കണ്ടെയ്നറുകൾ ഇന്നുമുതൽ തീരത്തടിഞ്ഞു തുടങ്ങും. എറണാകുളം ജില്ലയുടെ തെക്ക് ഭാഗത്തും ആലപ്പുഴ,കൊല്ലം തീരങ്ങളിലുമാണ് കണ്ടെയ്നറുകൾ അടിയാനാണ് സാധ്യത. കണ്ടെയ്നറുകൾ കണ്ടെത്തിയാൽ 200 മീറ്റർ ദൂരം അകലം പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കപ്പൽ നിലവിൽ കരയിൽനിന്ന് 45 നോട്ടിക്കൽ മൈൽ ദൂരത്ത് ഉൾക്കടലിലാണുള്ളത്. കപ്പൽ സുരക്ഷിതമായ സ്ഥിതിയിലാണെങ്കിലും കാണാതായ നാലു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.


TAGS :

Next Story