വിസ തട്ടിപ്പ്; വയനാട്ടിൽ ഒരാൾ അറസ്റ്റിൽ, ഇൻഫ്ലുവൻസര്‍ അന്ന ഗ്രേസും പ്രതി
സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ 4 എഫ്ഐആർ നിലവിലുണ്ട്

വയനാട്: വയനാട്ടിൽ വിസ തട്ടിപ്പിൽ ഒരാൾ അറസ്റ്റിൽ. കൽപ്പറ്റ സ്വദേശി ജോൺസനാണ് അറസ്റ്റിലായത്. ഭാര്യയും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുമായ അന്ന ഗ്രേസും കേസിൽ പ്രതിയാണ്. ഇവർ മുൻകൂർ ജാമ്യ ഹരജിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ 4 എഫ്ഐആർ നിലവിലുണ്ട്.യുകെയിലേക്ക് കുടുംബ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയിൽ നിന്ന് അരക്കോടിയോളം രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്.
ഓട്ടിസം ബാധിച്ച കുട്ടിക്ക് യു.കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും, കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു ഇൻഫ്ലുവൻസറുടെയും ഭർത്താവിന്റെയും തട്ടിപ്പ്. സോഷ്യൽ മീഡിയ വഴിയാണ് ഇൻഫ്ലുവൻസറെ പരിചയപ്പെട്ടതെന്നും 44 ലക്ഷം രൂപ ഇവർ വാങ്ങിയതായും പരാതിക്കാരി മീഡിയ വണ്ണിനോട് പറഞ്ഞു
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന വ്ളോഗറായ അന്ന യൂട്യൂബ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതടക്കം വേറെയും കേസുകളിൽ പ്രതിയാണ്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായി ഇവർക്കെതിരെ 4 എഫ്ഐആറുകൾ നിലവിലുണ്ട്. തട്ടിപ്പ് സംഘത്തിൽ വേറെയും ആളുകൾ ഉള്ളതായി പൊലീസിന് സൂചനയുണ്ട്. വേറെ ആളുകൾ ഇവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യം പോലീസ് അന്വേഷിച്ച് വരികയാണ്. പലതരം വ്യാജ സർട്ടിഫിക്കറ്റുകൾ
Adjust Story Font
16

