Quantcast

ഖാർഗേയ്ക്കെതിരെ വിദ്വേഷ പ്രസ്താവന; ബിജെപി ദേശീയ വക്താവിനെതിരായ പരാതി കോടതി ഫയലിൽ സ്വീകരിച്ചു

പൊലീസിൽ‍ നൽകിയ പരാതിയിൽ രണ്ട് മാസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് പരാതിക്കാരൻ‍ കോടതിയെ സമീപിച്ചത്.

MediaOne Logo

Web Desk

  • Published:

    21 Dec 2022 9:16 AM GMT

ഖാർഗേയ്ക്കെതിരെ വിദ്വേഷ പ്രസ്താവന; ബിജെപി ദേശീയ വക്താവിനെതിരായ പരാതി കോടതി ഫയലിൽ സ്വീകരിച്ചു
X

തൃശൂർ‍: കോൺ‍​ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗേയ്ക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ ബിജെപി ദേശീയ വക്താവിനെതിരായ പരാതി ഫയലിൽ സ്വീകരിച്ച് കോടതി. ബിജെപി വക്താവ് അജയ് ഷെറാവത്തിനെതിരായ സ്വകാര്യ അന്യായമാണ് ചാവക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചത്.

രാജീവ് ഗാന്ധി സ്റ്റഡി സർക്കിൾ സംസ്ഥാന സെക്രട്ടറിയും ഹൈക്കോടതി അഭിഭാഷകനുമായ അനൂപ് വി ആർ ആണ് മതസ്പർധ വളർത്തുന്നതിന് എതിരെ പരാതി നൽകിയത്. പൊലീസിൽ‍ നൽകിയ പരാതിയിൽ രണ്ട് മാസമായിട്ടും നടപടി സ്വീകരിക്കാതിരുന്ന സാഹചര്യത്തിലാണ് പരാതിക്കാരൻ‍ കോടതിയെ സമീപിച്ചത്.

നേരത്തെ, ഒക്ടോബർ‍ 20ന് ​ഗുരുവായൂർ‍ പൊലീസിലും അവിടെ നിന്ന് നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ‍ തൃശൂർ പൊലീസ് കമ്മീഷണർ‍ക്കും പരാതി നൽ‍കിയിരുന്നു. എന്നാൽ‍ യാതൊരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചതെന്ന് അനൂപ് വി.ആർ‍ മീഡിയവൺ‍ ഓൺലൈനിലോട് പറഞ്ഞു.

പ്രസ്താവന ഐപിസി 153 വകുപ്പ് പ്രകാരം കുറ്റകരം ആണെന്ന് കാട്ടി അഭിഭാഷകനായ കെ.ബി ഹരിദാസ് മുഖേനയാണ് പരാതി നൽ‍കിയത്. കേസ് ഫയലിൽ‍ സ്വീകരിച്ച കോടതി തെളിവെടുപ്പിനായി ജനുവരി 25ലേക്ക് മാറ്റി.

തെളിവ് നൽകാൻ‍ പരാതിക്കാരനോട് ആവശ്യപ്പെടുകയും ചെയ്തു. നിയമപോരാട്ടവുമായി തുടർന്നും മുന്നോട്ടുപോവുമെന്ന് അനൂപ് വി.ആർ വ്യക്തമാക്കി. ഹിന്ദു വിരുദ്ധനായ ഖാർ​ഗെയാണ് കോൺ​ഗ്രസിന്റെ പുതിയ പ്രസി‍ഡന്റ് എന്നായിരുന്നു ഒക്ടോബർ 19ന് അജയ് ഷെറാവത്തിന്റെ ട്വീറ്റ്.

TAGS :

Next Story