Quantcast

കരുവന്നൂർ തട്ടിപ്പിൽ പി ആർ അരവിന്ദാക്ഷനും ജിൽസിനുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി

പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അതിന്റെ ഉറവിടം പ്രതികൾ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി

MediaOne Logo

Web Desk

  • Updated:

    2023-10-27 14:56:01.0

Published:

27 Oct 2023 2:54 PM GMT

Court says there is prima facie evidence against PR Aravindakshan and Jiles in the Karuvannur scam
X

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വടക്കാഞ്ചേരി നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പിആർ അരവിന്ദാക്ഷനും ജിൽസിനുമെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കലൂരിലെ പിഎംഎൽഎ കോടതി. പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമമുണ്ടാകുമെന്നും സാക്ഷികളിൽ പലരും പ്രതികളുടെ രാഷ്ട്രീയ പാർട്ടിയിലുള്ളവരാണെന്നും കോടതി നിരീക്ഷിച്ചു. പിആർ അരവിന്ദാക്ഷന്റെയും ജിൽസിന്റെയും ജാമ്യം തള്ളിയുള്ള ഉത്തരവിലാണ് പരാമർശം. ഇരുവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അതിന്റെ ഉറവിടം പ്രതികൾ വ്യക്തമാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു. അരവിന്ദാക്ഷൻ വലിയ രാഷ്ട്രീയ ബന്ധമുള്ളയാളാണെന്നും അതേ പാർട്ടിക്കാരാണ് സാക്ഷികളെന്നും ചൂണ്ടിക്കാട്ടി.


പി.ആർ അരവിന്ദാക്ഷന് കള്ളപ്പണയിടപാടിൽ നേരിട്ട് പങ്കുണ്ടെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചിരുന്നു. കേസ് അന്വേഷണത്തിന്റെ നിർണായക ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണത്തെ തടസപ്പെടുത്തുമെന്നാണ് ഇ.ഡിയുടെ വാദം. അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ 50 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ഉണ്ടെന്നും ഇത് ബിനാമി ലോണുകൾ വഴി ലഭിച്ച പണം ആണെന്നുമായിരുന്നു ഇ.ഡിയുടെ കണ്ടെത്തൽ. ഇതിന് പിന്നാലെയാണ് അരവിന്ദാക്ഷന്റെ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ സംബന്ധിച്ച വിവരം ഇ.ഡി വെളിപ്പെടുത്തിയത്. കേസിലെ മറ്റൊരു പ്രതിയായ കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ്സി കെ ജിൽസ് 2011 നും 19 നും ഇടയിൽ 11 ലക്ഷത്തിന്റെ ഭൂമി വിൽപന നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു.



Court says there is prima facie evidence against PR Aravindakshan and Jiles in the Karuvannur scam

TAGS :

Next Story