ദേശീയ മീറ്റിന് പരിശീലനം നടത്തുന്നതില്‍ നിന്ന് ഷൂട്ടിങ് മത്സരാർഥിയെ തടഞ്ഞെന്ന പരാതി; നടപടിയെടുക്കാത്തതിൽ റിപ്പോര്‍ട്ട് തേടി കോടതി
പരിശീലനത്തിനുള്ള തിരയുടെ തുക അടക്കാന്‍ വൈകിയെന്ന് പേരു പറഞ്ഞ് വിദ്യാർഥിയായ ഷൂട്ടറെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം

കോഴിക്കോട്: ദേശീയ മീറ്റിന് പരിശീലനം നടത്തുന്നതില്‍ നിന്ന് ഷൂട്ടിങ് മത്സരാർഥിയെ തടഞ്ഞെന്ന പരാതിയില്‍ നടപടിയെടുക്കാത്ത സംഭവത്തില്‍ കോഴിക്കോട് പോക്സോ കോടതി പൊലീസിനോട് റിപ്പോർട്ട് തേടി. കോഴിക്കോട് ജില്ല റൈഫിള്‍ അസോസിയേഷന് സെക്രട്ടറി അഭിജിത് ശബരീഷിനെതിരെ വയനാട് സ്വദേശിയായ 15 വയസുകാരന്‍റെ മാതാവ് നൽകിയ പരാതിയിൽ നടപടിയെടുക്കാത്തതാണ് പരാതിക്കാധാരം. പരിശീലനത്തിനുള്ള തിരയുടെ തുക അടക്കാന്‍ വൈകിയെന്ന് പേരു പറഞ്ഞ് വിദ്യാർഥിയായ ഷൂട്ടറെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.
വയനാട് സ്വദേശി ആര്യന്‍ 50 മീറ്റർ റൈഫിള്‍ വിഭാഗത്തിലെ ദേശീയ തലത്തിലെ റിനൌണ്‍ഡ് ഷൂട്ടറാണ്. ജില്ലാ സംസ്ഥാന തലത്തില്‍ നിരവധി വിജയങ്ങള്‍ നേടിയ താരം. ദേശീയ മീറ്റില്‍ പങ്കെടുക്കാനായി കോഴിക്കോട് വന്ന് താമസിച്ച് കോഴിക്കോട് ജില്ലാ റൈഫിള്‍ അസോസിയേഷനിലാണ് പരിശീലനം നടത്തുന്നത്. എന്നാല്‍ ഡിസംബർ മാസം 7-ാം തിയതി പരിശീലനത്തിനെത്തി ആര്യനെ തിരയുടെ കാശടച്ചില്ലെന്ന് പറഞ്ഞ് റൈഫിള്‍ അസോസിയേഷന് സെക്രട്ടറി അഭിജിത് ഷബരീഷ് തടഞ്ഞു.
കുറച്ചു സമയം പുറത്തു നിർത്തിയ ശേഷം പിന്നീട് അനുവദിച്ചെങ്കിലും 10 ആം തീയതി വീണ്ടും തടഞ്ഞു. ഇതോടെ മാനസിക പ്രയാസത്തിലായ ആര്യന്‍ നാട്ടിലേക്ക് മടങ്ങി. റൈഫിസല് അസോ. സെക്രട്ടറിയുടേത് മനപൂർവമായ നടപടിയാണെന്നാണ് ആര്യന്‍റെ മാതാവ് ആരോപിക്കുന്നത്
തിരയുടെ കാശ് കുടിശ്ശിക 27000 രൂപ അടക്കണമെന്ന് അറിഞ്ഞ ആര്യന്റ രക്ഷിതാവ് ഡിസംബർ 6 ന് 10000 രൂപ അടക്കുകയും ബാക്കി തുക 13ന് അടക്കാമെന്ന് അറിയിക്കുകയും അത് അംഗീകരിക്കുയും ചെയ്തു. ഇതിനെല്ലാം വാട്സാപ്പ് ചാറ്റുകള്‍ തെളിവായും ഉണ്ട്. മകനെ മാനസികായി പീഡിപ്പിച്ചതില്‍ റൈഫിള്‍ അസോസിയേഷന് സെക്രട്ടറി അഭിജിതിനെതിരെ ആര്യയുടെ മാതാവ് മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നൽകിയെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും നടപടിയെടുത്തില്ല.
തുടർന്ന് കുന്ദമംഗംലം കോടതിയെ സമീപിച്ചു. കുന്ദമംഗലം കോടതി പോക്സോ കോടതിയിലേക്ക് കേസ് മാറ്റി. പോകാസ് കോടതിായണ് പൊലീസിനോട് ഇപ്പോള്‍ റിപ്പോർട്ട് തേടിയിരിക്കുന്നത്. തിരയുടെ കുടശ്ശിക അനുവദിക്കാത്തതിനാലാണ് പരിശീലനത്തില്‍ നിന്ന് തടഞ്ഞതെന്നാണ് ശബരീഷ് വിശദീകരിക്കുന്നത്. നേരിട്ട് കേസ് എടുക്കാവുന്ന വകുപ്പല്ലെന്നാണ് മെഡിക്കല്‍ കോളജ് പൊലീസിന്‍റെ വിശീദീകരണം.
Adjust Story Font
16

