Quantcast

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു: 2,271 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു

കോവിഡ് കേസുകൾ ഇനിയും ഉയർന്നാൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ആരോഗ്യ വകുപ്പ് ആലോചിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2022-06-07 15:45:08.0

Published:

7 Jun 2022 3:34 PM GMT

സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു: 2,271 പേർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു
X

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. 2771 പേർക്കാണ് ഇന്ന് കോവിഡ സ്ഥിരീകരിച്ചത്. രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. മാർച്ച് നാലിനാണ് അവസാനമായി കോവിഡ് കേസുകൾ രണ്ടായിരം കടന്നത്. ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളത് എറണാകുളത്താണ്.

രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണെന്നത് ആശങ്ക വർധിപ്പിക്കുകയാണ്. ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സർക്കാരിന് ശക്തമായ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് നിർദേശിച്ചു. സ്‌കൂൾകൂടി തുറന്ന സാഹചര്യത്തിൽ കോവിഡ് വർധിക്കുന്നത് രക്ഷിതാക്കൾക്കിടയിലും ആശങ്ക വർധിപ്പിക്കുകയാണ്.

സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് വ്യാപനത്തിന് കാരണം ഒമിക്രോണാണെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. സംസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും രോഗലക്ഷണമുള്ളവർ ഉടൻതന്നെ ആശുപത്രികളിൽ എത്തണമെന്നും പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. അതേസമയം ആളുകൾ കോവിഡ് പരിശോധന നടത്തുന്നതിലും വാക്‌സിൻ സ്വീകരിക്കുന്നതിലും അലംഭാവം കാണിക്കരുതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കോവിഡ് കേസുകൾ ഇനിയും ഉയർന്നാൽ സംസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ആരോഗ്യ വകുപ്പ് ആലോചിക്കുന്നത്.

TAGS :

Next Story