Quantcast

ലക്ഷദ്വീപിലും രക്ഷയില്ല; ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് മൂന്നു കപ്പലുകളിൽ കോവിഡ് ബാധ

കപ്പലുകൾ ക്വാറന്‍റൈൻ കേന്ദ്രങ്ങളാക്കി കൊച്ചി തീരത്ത് അടിപ്പിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-04-24 09:10:56.0

Published:

24 April 2021 2:33 PM IST

ലക്ഷദ്വീപിലും രക്ഷയില്ല; ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് മൂന്നു കപ്പലുകളിൽ കോവിഡ് ബാധ
X

ലക്ഷദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് മൂന്നു കപ്പലുകളിൽ കോവിഡ് ബാധ സ്ഥിരീകരിച്ചു. കപ്പലുകൾ ക്വാറന്‍റൈൻ കേന്ദ്രങ്ങളാക്കി കൊച്ചി തീരത്ത് അടുപ്പിച്ചു. 65 ൽ അധികം ജീവനക്കാരെ കപ്പലിനുള്ളിൽ ക്വാറന്‍റൈനിലാക്കി. എം.വി ലഗൂൺ, എം.വി കവരത്തി, എം.വി മിനിക്കോയ് എന്നീ കപ്പലുകളാണ് തീരത്ത് അടുപ്പിച്ചത്. എന്നാൽ കപ്പലിലെ ക്വാറന്‍റൈൻ വാസം സുരക്ഷിതമല്ലെന്നാണ് ജീവനക്കാർ പറയുന്നത്. കപ്പലിലെ കോവിഡ് പോസിറ്റീവായ യാത്രക്കാരെ എയർ ആംബുലൻസ് ഉപയോഗിച്ച് കൊച്ചിയിലെ ആശുപത്രികളിലേക്ക് മാറ്റി. കപ്പലിലെ ജീവനക്കാരെല്ലാം ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന് കീഴിലുള്ളവരാണ്. കോവിഡിന്‍റെ ആദ്യഘട്ടത്തിൽ രാജ്യത്ത് മുഴുവൻ കോവിഡ് പടർന്നപ്പോഴും പിടിച്ചുനിന്ന് പ്രദേശമാണ് ലക്ഷദ്വീപ്.

TAGS :

Next Story