Quantcast

കോവിഡ്; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം

വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ 20 പേർക്ക് മാത്രമാണ് അനുമതി

MediaOne Logo

Web Desk

  • Updated:

    2021-04-22 13:10:18.0

Published:

22 April 2021 4:26 PM IST

കോവിഡ്; കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ നിയന്ത്രണം
X

കോവിഡ് രണ്ടാം തരംഗം ശക്തമായതിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. ജില്ലാ കളക്ടറാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.

വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ 20 പേർക്ക് മാത്രമാണ് അനുമതി. പങ്കെടുക്കുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണമെന്നും ഉത്തരവിൽ പറയുന്നു.

അതേസമയം കോഴിക്കോട് ജില്ലയിൽ ഇന്ന് കോവിഡ് കേസുകൾ മൂവായിരം കടന്നു. 3,372 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.26 ആയി.


TAGS :

Next Story