കോവിഡ്; കോടതികളിലും കർശന നിയന്ത്രണങ്ങൾ
ഹൈക്കോടതിയാണ് സംസ്ഥാനത്തെ കോടതികളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്

കോവിഡിന്റെ രണ്ടാം വ്യാപനം ശക്തമായതോടെ കോടതികളിലും കർശന നിയന്ത്രണങ്ങൾ. ഹൈക്കോടതിയിലെ അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗമാണ് സംസ്ഥാനത്തെ കോടതികളിൽ നിയന്ത്രണം ഏർപ്പെടുത്തിയത്.
എല്ലാ കോടതികളും കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. പ്രത്യേകിച്ചും ആൾക്കൂട്ടങ്ങൾ ഒഴിവാക്കണം, കക്ഷികൾ അനുമതിയോടെ മാത്രമേ കോടതി മുറിയിൽ പ്രവേശിക്കാവൂ എന്നും ഹൈക്കോടതി വ്യക്തമാക്കുന്നു. സാക്ഷി വിസ്താരങ്ങൾക്കായി കൂട്ടത്തോടെ ആളുകൾക്ക് നോട്ടീസ് അയക്കരുതെന്നും വിളിച്ചുവരുത്തരുതെന്നും കീഴ്‌ക്കോടതികൾക്ക് ഹൈക്കോടതി നിർദേശം നൽകി.
Next Story
Adjust Story Font
16

