Quantcast

കോവിഷീല്‍ഡിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രത്തോട് ഹൈക്കോടതി

വാക്സിന്‍റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ടാണോ അതോ ലഭ്യതയുമായി ബന്ധപ്പെട്ടാണോ എന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി

MediaOne Logo

Web Desk

  • Updated:

    2021-08-24 07:12:34.0

Published:

24 Aug 2021 12:41 PM IST

കോവിഷീല്‍ഡിന് 84 ദിവസത്തെ ഇടവേള എന്തിന്? കേന്ദ്രത്തോട് ഹൈക്കോടതി
X

രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിനിടയിലെ ഇടവേളയായി 84 ദിവസം നിശ്ചയിച്ചത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. വാക്സിന്‍റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ടാണോ അതോ ലഭ്യതയുമായി ബന്ധപ്പെട്ടാണോ എന്ന് അറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.

കിറ്റെക്സിലെ തൊഴിലാളികൾക്ക് രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പിന് അനുമതി നൽകാൻ ആരോഗ്യ വകുപ്പിനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം. ആദ്യ ഡോസ് വാക്സിനെടുത്ത് നാൽപ്പത്തിയഞ്ച് ദിവസം കഴിഞ്ഞിട്ടും രണ്ടാം ഡോസെടുക്കാൻ അനുമതി നൽകിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് കിറ്റെക്സ് കോടതിയെ സമീപിച്ചത്. വാക്സിൻ കുത്തിവെപ്പ് സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുറപ്പെടുവിക്കുന്നതെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

TAGS :

Next Story