Quantcast

മുൻ ചീഫ് സെക്രട്ടറി സി.പി നായർ അന്തരിച്ചു

1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

MediaOne Logo

abs

  • Updated:

    2021-10-01 06:16:20.0

Published:

1 Oct 2021 6:13 AM GMT

മുൻ ചീഫ് സെക്രട്ടറി സി.പി നായർ അന്തരിച്ചു
X

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സി.പി നായർ അന്തരിച്ചു. 81 വയസ്സായിരുന്നു. ഭരണപരിഷ്‌കാര കമ്മിഷൻ അംഗമാണ്. സംസ്‌കാരം നാളെ രാവിലെ 11ന് ശാന്തികവാടത്തിൽ.

സാഹിത്യകാരൻ എൻ.പി ചെല്ലപ്പൻ നായരുടെ മകനാണ്. ഏതാനും കാലം കോളജ് അധ്യാപകനായി ജോലി ചെയ്ത ശേഷമാണ് സിവിൽ സർവീസിലെത്തിയത്. 1962 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ്.

ഒറ്റപ്പാലം സബ്കലക്ടർ, തിരുവനന്തപുരം ജില്ലാ കലക്ടർ, ആസൂത്രണവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ, തൊഴിൽ സെക്രട്ടറി, റവന്യൂബോർഡ് അംഗം, ആഭ്യന്തരസെക്രട്ടറി തുടങ്ങിയ പദവികളും വഹിച്ചു.1982 - 87ൽ മുഖ്യമന്ത്രി കെ കരുണാകരന്റെ സെക്രട്ടറിയായിരുന്നു.1998 ഏപ്രിലിൽ സർവീസിൽ നിന്ന് വിരമിച്ചു. കെഇആർ പരിഷ്‌ക്കരണം അടക്കം ഭരണപരിഷ്‌ക്കാര മേഖലകളിൽ നിരവധി സംഭാവനകൾ നൽകി. 1998 ലാണ് വിരമിച്ചത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന് ഒന്നാം റാങ്കിൽ ബിഎ ഓണേഴ്‌സ് ബിരുദം നേടിയ നായർ കോഴഞ്ചേരി സെന്റ് തോമസ്, തലശ്ശേരി ബ്രണ്ണൻ, തിരുവനന്തപുരം ഗവ. ആർട്‌സ് കോളജ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇരുകാലിമൂട്ടകൾ, കുഞ്ഞൂഞ്ഞമ്മ അഥവാ കുഞ്ഞൂഞ്ഞമ്മ, പുഞ്ചിരി പൊട്ടിച്ചിരി, ലങ്കയിൽ ഒരു മാരുതി, ചിരി ദീർഘായുസിന് തുടങ്ങിയ കൃതികൾ രചിച്ചു. സരസ്വതിയാണ് ഭാര്യ. മക്കൾ: ഹരിശങ്കർ, ഗായത്രി.

TAGS :

Next Story