Quantcast

'രണ്ടാം പിണറായി സർക്കാരിന് നിലവാരമില്ല'; വിമർശിച്ച് സി.പി.ഐ

രണ്ടാം ഇടതുപക്ഷ സർക്കാരിന് വലതുപക്ഷ വ്യതിയാനമുണ്ടെന്ന് സി.പി.ഐ വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-09-18 11:20:48.0

Published:

18 Sep 2022 9:06 AM GMT

രണ്ടാം പിണറായി സർക്കാരിന് നിലവാരമില്ല; വിമർശിച്ച് സി.പി.ഐ
X

മലപ്പുറം: രണ്ടാം പിണറായി സര്‍ക്കാരിന് നിലവാരമില്ലെന്ന് സി.പി.ഐ മലപ്പുറം ജില്ല സമ്മേളനത്തിൽ വിമർശനം. ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, കൃഷി, ഗതാഗത വകുപ്പുകള്‍ക്കെതിരെയാണ് വിമര്‍ശനം.

ജില്ലാ സെക്രട്ടറി പികെ കൃഷ്ണദാസ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് വിമർശനം. കഴിഞ്ഞ സര്‍ക്കാരിനെ അപേക്ഷിച്ച് പല വകുപ്പുകളുടേയും പ്രവര്‍ത്തനം മോശമാണെന്നും കെ ടി ജലീലിന്റെയും പി വി അൻവറിന്റെയും സമൂഹ മാധ്യമങ്ങളിലെ ഇടപെടൽ അവമതിപ്പുണ്ടാക്കിയെന്നും പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്.

ഈ വകുപ്പുകൾ രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള മുന്നറിയിപ്പുകൾ സ്വീകരിച്ച് നടന്നു പോകണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഇടതുപക്ഷ പാരിസ്ഥിതിക നിലപാടുകളെ പി.വി അൻവർ അപഹാസ്യമാക്കുന്നു എന്നും ജലീലുയർത്തിയ വിവാദ പ്രസ്താവനകൾ മതനിരപേക്ഷകരെ എൽഡിഎഫിൽ നിന്ന് അകറ്റുമെന്നും പി.കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊണ്ടോട്ടിയിലെയും പെരിന്തൽമണ്ണയിലെയും സ്ഥാനാർഥിത്വത്തെയും സിപിഐ വിമർശിച്ചിരുന്നു. ഇത് പണം വാങ്ങിയാണെന്ന് അന്ന് തന്നെ ആരോപണവുമുയർന്നിരുന്നു.

രണ്ടാം ഇടതുപക്ഷ സർക്കാരിന് വലതുപക്ഷ വ്യതിയാനമുണ്ടെന്ന് സിപിഐ വയനാട് ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നതിന് തൊട്ടുപിന്നാലെയാണ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലും വിമർശനമുണ്ടായിരിക്കുന്നത്.

ജനങ്ങളെ വിശ്വാസത്തിലെടുക്കാതെ സിൽവർ ലൈൻ പദ്ധതി നടപ്പാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കൂടിയാലോചനകൾ ഇല്ലാതെയാണ് സിപിഎം മന്ത്രിമാർ തീരുമാനങ്ങളെടുക്കുന്നതെന്നും സിപിഐ കുറ്റപ്പെടുത്തിയിരുന്നു.

TAGS :

Next Story