Quantcast

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ച് സിപിഐ

പി പ്രസാദ്, കെ രാജൻ, ചിഞ്ചുറാണി, ജി ആർ അനിൽ എന്നിവര്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാർ ആണ് ഡെപ്യൂട്ടി സ്പീക്കര്‍

MediaOne Logo

Web Desk

  • Updated:

    2021-05-18 08:15:27.0

Published:

18 May 2021 7:05 AM GMT

രണ്ടാം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരെ പ്രഖ്യാപിച്ച് സിപിഐ
X

രണ്ടാം പിണറായി മന്ത്രിസഭയിലെ സിപിഐ മന്ത്രിമാരെ എക്സിക്യൂട്ടീവ് നിർദേശിച്ചു. പി പ്രസാദ്, കെ രാജൻ, ചിഞ്ചുറാണി, ജി ആർ അനിൽ എന്നിവര്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാർ ആണ് ഡെപ്യൂട്ടി സ്പീക്കര്‍. ഇ ചന്ദ്രശേഖരന്‍ നിയമസഭാ കക്ഷി നേതാവാകും.

ചേര്‍ത്തലയില്‍ നിന്നുള്ള എംഎല്‍എയാണ് പി പ്രസാദ്. ഒല്ലൂരില്‍ നിന്നാണ് സിപിഐ സ്ഥാനാര്‍ത്ഥിയായി കെ രാജന്‍ മത്സരിച്ച് ജയിച്ചത്. ചിഞ്ചുറാണി ചടയമംഗലത്ത് നിന്നാണ് ജനവിധി നേടിയത്. തിരുവനന്തപുരം നെടുമങ്ങാട് നിന്ന് ജയിച്ച ജി ആര്‍ അനില്‍ ആണ് മന്ത്രിസ്ഥാനത്തേക്ക് എത്തുന്ന മറ്റൊരാള്‍. ഇതോടെ സിപിഐയുടെ നാല് മന്ത്രിസ്ഥാനത്തിനും വ്യക്തത വന്നിരിക്കുകയാണ്. പിളര്‍പ്പിന് ശേഷമുള്ള സിപിഐയിലെ ആദ്യ വനിതാ മന്ത്രിയാണ് ചിഞ്ചുറാണി.

പുതുമുഖങ്ങളായിരിക്കും സിപിഐ മന്ത്രിമാര്‍ ആകുക എന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഒരു തവണ മന്ത്രിയായവരെ വീണ്ടും പരിഗണിക്കേണ്ട എന്നായിരുന്നു പാര്‍ട്ടിക്കുള്ളിലെ ധാരണ. കൊല്ലത്തുനിന്ന് പി സുപാലിന്‍റെയും ജെ ചിഞ്ചുറാണിയുടെയും പേരുകള്‍ ഒരുപോലെ മന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും അവസാന ലിസ്റ്റില്‍ ചിഞ്ചുറാണിയ്ക്കാണ് ഇടം പിടിക്കാനായത്.

TAGS :

Next Story