Quantcast

തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ്; കളക്ടർ അനുകുമാരി ഐഎഎസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

നടന്നത് ജനാധിപത്യ വിരുദ്ധമായ മേയർ തെരഞ്ഞെടുപ്പാണെന്നും ആക്ഷേപം

MediaOne Logo

Web Desk

  • Updated:

    2025-12-26 14:36:59.0

Published:

26 Dec 2025 7:37 PM IST

തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പ്; കളക്ടർ അനുകുമാരി ഐഎഎസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം
X

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐഎസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. ജുഡീഷ്യൽ പവർ ഉള്ള ഭരണാധികാരിയായ കളക്ടർ ന്യായമായി പ്രവർത്തിച്ചില്ലെന്ന് പരാതി.

ജനാധിപത്യ വിരുദ്ധമായ മേയർ തെരഞ്ഞെടുപ്പാണ് നടന്നതെന്ന് ഇടത് കൗൺസിലർ എസ്.പി ദീപക്ക് പറഞ്ഞു. നേരത്തെ തന്നെ പരാതി നൽകിയിരുന്നു. ബലിദാനിയുടെ പേരിൽ നടത്തിയ സത്യപ്രതിജ്ഞയുൾപ്പെടെ 20 എൻഡിഎ കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ചട്ടലംഘനമാണ്. അവ സത്യപ്രതിജ്ഞ ആയി കണക്കാക്കാൻ കഴിയില്ല. ഇത് സംബന്ധിച്ച് റിട്ടെർണിംഗ് ഓഫീസർക്ക് വ്യക്തമായ പരാതി നൽകി. ഹൈക്കോടതിയെ സമീപിക്കാനാണ് റിട്ടെർണിംഗ് ഓഫീസർ പറഞ്ഞത്. ഭാരതംബയുടെ പേരിലാണ് ആശാ നാഥ് സത്യപ്രതിജ്ഞ ചെയ്തത്.

കളക്ടർക്ക് മുന്നിൽ വെച്ച് ഒരു കൊലപാതകം നടന്നാൽ അതിൽ ഇടപെടാതെ കോടതിയെ സമീപിക്കാൻ പറയുന്നതുപോലത്തെ നടപടിയാണ് ഉണ്ടായത്. നഗരസഭയെ കാവി വൽക്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും നിയമപരമായി സത്യപ്രതിജ്ഞ ചെയ്താൽ മാത്രമേ അംഗീകരിക്കാൻ കഴിയൂദീപക് കുറ്റപ്പെടുത്തി.




TAGS :

Next Story