Quantcast

സമസ്തയിൽ സി.പി.എം നുഴഞ്ഞുകയറിയിട്ടില്ല, അവരുടെ പ്രശ്നങ്ങൾ അവർ പരിഹരിക്കട്ടെ: എം.വി ഗോവിന്ദന്‍

'സമസ്തയിൽ സി.പി.എം നുഴഞ്ഞുകയറിയിട്ടില്ല. ഇനി നുഴഞ്ഞുകയറുകയുമില്ല'

MediaOne Logo

Web Desk

  • Updated:

    2023-02-26 05:31:13.0

Published:

26 Feb 2023 5:29 AM GMT

സമസ്തയിൽ സി.പി.എം നുഴഞ്ഞുകയറിയിട്ടില്ല, അവരുടെ പ്രശ്നങ്ങൾ അവർ പരിഹരിക്കട്ടെ: എം.വി ഗോവിന്ദന്‍
X

കോഴിക്കോട്: സമസ്തയിലെ പ്രശ്നങ്ങളിൽ സി.പി.എം ഇടപെട്ടിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സമസ്തയിൽ സി.പി.എം നുഴഞ്ഞുകയറിയിട്ടില്ല. ഇനി നുഴഞ്ഞുകയറുകയുമില്ല. അവരുടെ പ്രശ്നങ്ങൾ അവർ പരിഹരിക്കട്ടെയെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

സമസ്ത - സിഐസി വിവാദത്തിന് രാഷ്ട്രീയ ഇടപെടലുകളും കാരണമായിട്ടുണ്ടെന്ന് ഹകീം ഫൈസി ആദൃശ്ശേരി മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. സമസ്തയിൽ നുഴഞ്ഞു കയറാൻ സി.പി.എം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമസ്ത നേതൃത്വം നിർദേശിച്ചതെല്ലാം അനുസരിച്ചിട്ടും സിഐസിയെ പിന്തുടർന്ന് ദ്രോഹിക്കാൻ ചിലർ തുനിഞ്ഞിറങ്ങി. അതിനു പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന് കരുതുന്നു. സമസ്തയിൽ നുഴഞ്ഞു കയറാൻ സി.പി.എമ്മിനു വേണ്ടി ശ്രമമുണ്ട്. മുൻകാലങ്ങളിലില്ലാത്ത വിധം ലീഗ് നേതാക്കളെ നിയന്ത്രിക്കാൻ സമസ്തയിലെ ചിലരും ശ്രമിക്കുന്നുണ്ടെന്നാണ് ഹകീം ഫൈസി പറഞ്ഞത്.

സമസ്തയിലോ സമുദായത്തിലോ വലിയൊരു കുഴപ്പമുണ്ടാകുമെന്ന് കരുതുന്നില്ല. പ്രതിസന്ധി മറികടക്കാൻ സാദിഖലി ശിഹാബ് തങ്ങൾക്ക് കഴിയും. സുന്നികളുടെ നേട്ടമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അവ നിലച്ചു പോകുമെന്ന് കരുതുന്നില്ല. ആയിരക്കണക്കിന് വിദ്യാർഥികൾ പഠിക്കുന്ന ഒരു സംവിധാനം പൊടുന്നനെ നിർത്താനാകില്ലെന്നും ഹകീം ഫൈസി വ്യക്തമാക്കി. ഹകീം ഫൈസിയുമായുള്ള അഭിമുഖത്തിന്‍റെ പൂര്‍ണരൂപം ഇന്ന് രാത്രി 8.30ന് മീഡിയവണില്‍ കാണാം.






TAGS :

Next Story