Quantcast

സിപിഎം ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തി; രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളല്ലാത്തവരെന്ന് വിജയരാഘവന്‍

1947 ആഗസ്ത് 15ന് ദേശീയ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പി കൃഷ്ണപിള്ള ദേശീയ പതാക ഉയർത്തിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-08-15 09:58:44.0

Published:

15 Aug 2021 3:34 AM GMT

സിപിഎം ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തി; രാജ്യം ഭരിക്കുന്നത് സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളല്ലാത്തവരെന്ന് വിജയരാഘവന്‍
X

എകെജി സെന്‍ററില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ദേശീയ പതാക ഉയര്‍ത്തി. 1947 ആഗസ്ത് 15ന് ദേശീയ സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പി കൃഷ്ണപിള്ള ദേശീയ പതാക ഉയർത്തിയിട്ടുണ്ട്. എകെജിയും ഇഎംഎസും കൃഷ്ണപിള്ളയും ദേശീയപ്രസ്ഥാനത്തിന്‍റെ മുന്നിൽ നിന്ന് പ്രവർത്തിച്ചവരാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളല്ലാത്തവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. എകെജി സെന്‍ററില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രത്തില്‍ ആദ്യമായാണ് സിപിഎം ഓഫീസുകളില്‍ പതാക ഉയര്‍ന്നത്.

കാർഷിക പരിഷ്കരണമാണ് സ്വതന്ത്ര്യ സമര കാലത്ത് ഇടതുപക്ഷം ഉയർത്തിയത്. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട് വ്യത്യസ്ത തലങ്ങളിൽ ഇടതുപക്ഷം പങ്കെടുത്തിട്ടുണ്ട്. പതാക ഉയർത്തലിൽ സിപിഎം പരിപാടി അവസാനിപ്പിക്കുന്നില്ല. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾ സംഘടിപ്പിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷ ദിനത്തിൽ ആർഎസ്എസ് നിലപാടുകൾക്കെതിരായ വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താനാണ് സിപിഎം തീരുമാനം. ദേശീയതയുമായി ബന്ധപ്പെട്ട് ഉയരുന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയാണ് പാർട്ടി ഓഫിസുകളിൽ പതാക ഉയർത്തിയുള്ള സ്വാതന്ത്ര്യ ദിനാഘോഷം.

1947 ആഗസ്ത് 15നു ലഭിച്ചത് പൂർണ സ്വാതന്ത്ര്യമല്ലെന്ന നിലപാടിന്‍റെ അടിസ്ഥാനത്തിൽ ഇക്കാലമത്രയും സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ സിപിഎം നടത്തിയിരുന്നില്ല. കേന്ദ്രകമ്മിറ്റി യോഗമാണു നിലപാട് തിരുത്തിയത്. സ്വാതന്ത്ര്യ സമരത്തിൽ കമ്യൂണിസ്റ്റുകാരുടെ പങ്ക് സ്ഥാപിക്കുന്ന പ്രചാരണ–ബോധവൽക്കരണ പരിപാടി നടത്താനാണ് തീരുമാനം.


TAGS :

Next Story