Quantcast

സി.പി.എം നേതാവ് കെ. അനിൽകുമാറിന്റെ പ്രസംഗം മുസ്‌ലിം സമുദായത്തോടുള്ള വെല്ലുവിളി: കേരള മുസ്‌ലിം ജമാഅത്ത്

പ്രസംഗം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Updated:

    2023-10-02 15:54:00.0

Published:

2 Oct 2023 3:45 PM GMT

CPIM leader K. Anilkumars speech Challenge to the Muslim community: Kerala Muslim Jamaat
X

മലപ്പുറം: സി.പി.എം നേതാവ് കെ. അനിൽകുമാർ മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടിളെ അപമാനിച്ച് നടത്തിയ പ്രസംഗം പിൻവലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ മനുഷ്യത്വ വിരുദ്ധ തീവ്ര നവലിബറൽ ഫാസിസ്റ്റ് പ്രചാരകനായ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്സെൻസ് നടത്തിയ ലിറ്റ് മസ് പരിപാടിയിൽ മലപ്പുറം ജില്ലയിലെ മുസ്‌ലിം പെൺകുട്ടികളുടെ മതപരമായ വേഷ വിധാനത്തെ പരസ്യമായി അധിക്ഷേപിച്ചും തലയിലെ തട്ടം അഴിപ്പിക്കുന്നതിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മഹത്വം വിവരിച്ചും നടത്തിയ പ്രസംഗം മുസ്‌ലിം സമുദായത്തോടുള്ള വെല്ലുവിളിയാണ്.

ഇതിനെ തള്ളിപ്പറയാനും പരസ്യമായി തിരുത്തിക്കാനും സി.പി.എം തയ്യാറാകണമെന്നും കമ്മിറ്റി പറഞ്ഞു. മനഷ്യത്വ വിരുദ്ധ നവ ലിബറൽ ഫാസിസ്റ്റ് ആശയക്കാരുടെ കൈയ്യടിക്ക് വേണ്ടി ഒരു സമുദായത്തെ അസത്യം പറഞ്ഞ് അടച്ചാക്ഷേപിക്കുന്നതിൽ നിന്നും എല്ലാവരും പിൻമാറണം. മലപ്പുറം ജില്ലയിലുൾപ്പെടെ മുസ്ലി സമുദായം വിദ്യാഭ്യാസ രംഗത്തുൾപ്പെടെ നേടിയെടുത്ത മുന്നേറ്റത്തെക്കുറിച്ച് ബോധ്യമുള്ള ഒരാളും ഇത്തരത്തിലുള്ള വിവരക്കേട് വിളിച്ച് പറയില്ലന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി പറഞ്ഞു.

TAGS :

Next Story