Quantcast

സിപിഎം നേതാവ് കെ.പി സഹദേവന്‍ അന്തരിച്ചു

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

MediaOne Logo

Web Desk

  • Updated:

    2026-10-23 09:41:32

Published:

23 Oct 2026 2:56 PM IST

സിപിഎം നേതാവ് കെ.പി സഹദേവന്‍ അന്തരിച്ചു
X

കണ്ണൂര്‍: സിപിഎം നേതാവ് കെ.പി സഹദേവന്‍ (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.

സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായിരുന്നു. സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റിയംഗം, ബീഡി ആന്റ് സിഗാര്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 2006ല്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു.

TAGS :

Next Story