എസ്ഐആറിനെതിരെ സിപിഎമ്മും സുപ്രിംകോടതിയിൽ
വോട്ടർ പട്ടിക തീവ്ര പരിഷ്കരണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സിപിഎം ഹരജി നൽകിയത്

ന്യൂഡല്‍ഹി: കേരളത്തിലെ എസ്ഐആറിനെതിരെ സിപിഎം സുപ്രിംകോടതിയെ സമീപിച്ചു. വോട്ടർ പട്ടിക തീവ്ര പരിഷ്കരണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയത്.
എസ്ഐആർ ഭരണഘടനാ വിരുദ്ധമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഹരജിയിൽ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ നിലവിലെ എസ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്നും സിപിഎം ഹര്‍ജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ മുസ് ലിം ലീഗ്, കോണ്‍ഗ്രസ് എന്നിവരും സുപ്രിംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
watch video report
Next Story
Adjust Story Font
16

