'വീട്ടിലേക്ക് പ്രകടനം നടത്തിയത് തെറ്റ്': കുഞ്ഞികൃഷ്ണനെ പ്രകോപിപ്പിക്കരുതെന്ന് സിപിഎം
വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഎം സജീവമാക്കി
കണ്ണൂർ: രക്തസാക്ഷി ഫണ്ട് വിവാദത്തിൽ വി. കുഞ്ഞികൃഷ്ണന്റെ വീട്ടിലേക്ക് പ്രകടനം നടത്തിയത് തെറ്റെന്ന് സിപിഎം. കുഞ്ഞികൃഷ്ണനെ വീണ്ടും പ്രകോപിപ്പിക്കരുതെന്നും നിർദേശം.പരസ്യ പ്രതിഷേധങ്ങൾ തുടർന്ന് വിഷയം സജീവമാക്കി നിർത്തേണ്ടെന്നും ഇന്നലെ നടന്ന മേഖല റിപ്പോർട്ടിങ്ങിൽ വ്യക്തമാക്കി നേതൃത്വം. വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ അനുനയിപ്പിക്കാനുള്ള സിപിഎം നീക്കവും സജീവമാണ്.
അതേസയം, ഫണ്ട് വിവാദത്തിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരെ അനുനയിപ്പിക്കാനുള്ള നീക്കം സിപിഎം സജീവമാക്കി. ബൈക്ക് കത്തി നശിപ്പിക്കപ്പെട്ട പ്രസന്നന്റെ വീട്ടിൽ പി. ജയരാജനെത്തി. കുഞ്ഞിക്കൃഷ്ണന്റെ സഹോദരന്റെ വീടും ജയരാജൻ സന്ദർശിച്ചു.
കുഞ്ഞികൃഷ്ണനെതിരെ എടുത്ത അച്ചടക്ക നടപടിയുടെ ഭാഗമായുള്ള മേഖലാ റിപ്പോർട്ടിങ്ങിന് പിന്നാലെ ആയിരുന്നു ജയരാജൻ്റെ സന്ദർശനം.
ജയരാജൻ എത്തുന്നതിന് മുൻപ് പയ്യന്നൂർ ഏരിയാ സെക്രട്ടറി പി. സന്തോഷും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സരിൻ ശശിയും പ്രസന്നൻ്റെ വീട്ടിലെത്തിയിരുന്നു.
കുഞ്ഞികൃഷ്ണന് അനുകൂലമായി പ്രകടനം നടത്തിയ പ്രസന്നൻ്റെ ബൈക്ക് തിങ്കളാഴ്ച രാത്രി തീ വെച്ച് നശിപ്പിച്ചിരുന്നു. പാർട്ടി അനുഭാവിയായ പ്രസന്നൻ സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വി.കുഞ്ഞികൃഷ്ണൻ്റെ വെളിപ്പെടുത്തിലിൻ്റെ പശ്ചാത്തലത്തിൽ ടി.ഐ മധുസൂദനൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ബിജെപി ഇന്ന് എംഎൽഎ ഓഫീസ് മാർച്ച് നടത്തും.
എംഎൽഎയുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. മാർച്ചിൻ്റെ പശ്ചാത്തലത്തിൽ പയ്യന്നൂരിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

