വനിതാ നേതാവിന്റെ പരാതി; അച്ചടക്കനടപടി നേരിട്ട എൻ. വി വൈശാഖനെ മടക്കിക്കൊണ്ടു വരാൻ സിപിഎം തീരുമാനം
എം.വി ഗോവിന്ദന്‍ പങ്കെടുത്ത തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ആണ് നിർദേശം

തൃശൂർ: അച്ചടക്കനടപടി നേരിട്ട ഡിവൈഎഫ്ഐ നേതാവ് എൻ. വി വൈശാഖനെ മടക്കിക്കൊണ്ടു വരാൻ തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പങ്കെടുത്ത തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ആണ് നിർദേശം.
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്തിയ വൈശാഖനെയാണ് മടക്കിക്കൊണ്ടു വരുന്നത്. നിർദ്ദേശം സിപിഐഎം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും.
സംസ്ഥാന കമ്മിറ്റി നിർദ്ദേശം അംഗീകരിച്ചാൽ വൈശാഖനെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഒരു വർഷം മുൻപാണ് ജില്ലാ കമ്മിറ്റി അംഗമായിരുന്ന വൈശാഖിനെതിരെ പാർട്ടി വനിതാ നേതാവിന്റെ പരാതിയിലാണ് നടപടിയെടുത്തത്.
നടപടി നേരിടുമ്പോള്‍ ഡിവെഎഫ്‌ഐ ജില്ലാ സെക്രട്ടറിയായിരുന്നു വൈശാഖന്‍. ജില്ലാ തലത്തില്‍ നിന്ന് ബ്രാഞ്ച് തലത്തിലേക്ക് ആയിരുന്നു തരം താഴ്ത്തിയത്.
Next Story
Adjust Story Font
16

