Quantcast

ബിജെപി കൗണ്‍സിലറിന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സിപിഎം

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റം അപലപനീയമെന്നും സിപിഎം

MediaOne Logo

Web Desk

  • Published:

    20 Sept 2025 4:58 PM IST

ബിജെപി കൗണ്‍സിലറിന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സിപിഎം
X

തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ അനില്‍ കുമാറിന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് സിപിഎം. ബിജെപി നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി പറഞ്ഞു.

സൊസൈറ്റിയിലെ സാമ്പത്തിക പ്രശ്‌നത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കയ്യേറ്റം അപലപനീയമെന്നും അനില്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ വാര്‍ഡുകളില്‍ മറ്റന്നാള്‍ പ്രകടനവും യോഗവും സംഘടിപ്പിക്കുമെന്നും സിപിഎം പറഞ്ഞു.

അതേസമയം, തിരുമലയില്‍ കൗണ്‍സിലര്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനം നേരിട്ടത്. ക്യാമറ പിടിച്ചുവാങ്ങി, അസഭ്യം പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി അക്രമം അഴിച്ചുവിട്ടത്. സംഘര്‍ഷത്തിനിടെ മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ സഫ്വാനെയും പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു.

TAGS :

Next Story