സിപിഎം കോട്ടയം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗങ്ങൾക്ക് നാളെ തുടക്കം; അഴിച്ചുപണിക്ക് സാധ്യത
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സീറ്റൊന്നും നേടാനാകാത്തതും യോഗത്തിൽ പ്രധാന ചർച്ചയാകും

കോട്ടയം: സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ വിപുലീകൃത യോഗങ്ങൾക്ക് നാളെ തുടക്കമാകും. തെറ്റുതിരുത്തൽ നടപടികളുടെ ഭാഗമായി ജില്ലാ ഘടകങ്ങളിൽ അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് സീറ്റൊന്നും നേടാനാകാത്തതും യോഗത്തിൽ പ്രധാന ചർച്ചയാകും. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളും സംഘടനാ തലത്തിലെ വീഴ്ചകളും യോഗത്തിൽ വിലയിരുത്തിയേക്കും.
അതേസമയം, സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി യോഗം ഇന്ന് സമാപിക്കും. തെരഞ്ഞെടുപ്പ് ഫലവും സംഘടനാ വിഷയങ്ങളും യോഗത്തിൽ ചർച്ചയാകുന്നുണ്ട്.
Next Story
Adjust Story Font
16

