Quantcast

സി.പി.എം കോഴിക്കോട് ജില്ലാ കമ്മറ്റിയില്‍ 45 അംഗങ്ങളില്‍ 15 പേരും പുതുമുഖങ്ങള്‍

മൂന്നിലൊന്ന് പുതുമുഖങ്ങളാണ് ഔദ്യോഗിക പക്ഷത്തിന് പൂർണ ആധിപത്യമുള്ളതാണ് പുതിയ കമ്മിറ്റി

MediaOne Logo

Web Desk

  • Published:

    13 Jan 2022 1:30 AM GMT

സി.പി.എം കോഴിക്കോട് ജില്ലാ കമ്മറ്റിയില്‍ 45 അംഗങ്ങളില്‍ 15 പേരും പുതുമുഖങ്ങള്‍
X

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി സി.പി.എം കോഴിക്കോട് ജില്ലാ കമ്മറ്റി. മൂന്നിലൊന്ന് പുതുമുഖങ്ങളാണ് ഔദ്യോഗിക പക്ഷത്തിന് പൂർണ ആധിപത്യമുള്ളതാണ് പുതിയ കമ്മിറ്റി.

45 അംഗ ജില്ലാ കമ്മിറ്റിയിൽ പുതുമുഖങ്ങൾ 15 പേർ. 5 വനിതകൾ. ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ എസ്.കെ സജീഷ്, ജില്ലാസെക്രട്ടറി വി വസീഫ്, എസ്.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻ ദേവ് എന്നിവർ കമ്മിറ്റിയിലെത്തി. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിൽ 7 പേരും പുതുമുഖങ്ങളാണ്. സൗത്ത് ഏരിയ കമ്മിറ്റിയിലേക്ക് ജില്ലാ നേതൃത്വം നിർദേശിച്ചിട്ടും കമ്മിറ്റിയിൽ ഉൾപ്പെടുത്താതിരുന്ന എൽ രമേശിനെ ജില്ലാ കമ്മിറ്റിയിലുൾപ്പെടുത്തി. കുറ്റ്യാടിയിൽ പ്രകടനത്തെതുടർന്ന് ലോക്കൽ കമ്മിറ്റി പിരിച്ചു വിട്ടപ്പോൾ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റി കൺവീനർ ആയിരുന്ന എ.എം റഷീദും ജില്ലാ കമ്മിറ്റിയിലെത്തി.

സെക്രട്ടറി സ്ഥാനത്തേക്ക് മറ്റൊരു പേരുമുയർന്നില്ല. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളിലെ മികച്ച വിജയവും പാർട്ടിയിലേക്ക് കൂടുതൽ പേരെത്തിയതും പി.മോ​ഹ​ന​ന്​ അ​നു​കൂ​ല​ ഘടകമായി. കോഴിക്കോട് ജില്ലാ നേതൃത്വത്തിൽ വിഭാഗീയതയുണ്ടെന്നത് മാധ്യമസൃഷ്ടിയാണെന്ന് സെക്രട്ടറി പി.മോഹനൻ പറഞ്ഞു. കേരള ബാങ്ക് ഡയറക്ടർ ഇ.രമേശ് ബാബുവിനെ ജില്ലാകമ്മിറ്റിയിൽ നിന്നൊഴിവാക്കി.



TAGS :

Next Story