Quantcast

സിപിഎം നേതാവ് എം.എം ലോറൻസ് അന്തരിച്ചു

ഇടുക്കിയിൽനിന്നുള്ള മുൻ എംപിയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-09-21 08:47:45.0

Published:

21 Sept 2024 12:37 PM IST

Lawrences body will be donated to medical studies; The advisory committee issued an order, latest news malayalam, ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് നൽകുംച; അഡ്വൈസറി കമ്മിറ്റി ഉത്തരവിറക്കി
X

കൊച്ചി: മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസ് അന്തരിച്ചു. 95 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, എറണാകുളം ജില്ല സ്രെക്രട്ടറി, എൽഡിഎഫ് കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നീലകളിൽ പ്രവർത്തിച്ചു. 1980-84 കാലയളവിൽ ഇടുക്കിയിൽനിന്നുള്ള ലോക്സഭാ അംഗമായിരുന്നു. ഭാര്യ: ബേബി ലോറൻസ്. മക്കൾ: സജീവ്, സുജാത, അബി, ആശ.

തിങ്കളാഴ്ച രാവിലെ 9 മണിക്ക് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനമുണ്ടാകും. രാവിലെ 10 മണി മുതൽ ടൗൺ ഹാളിലും പൊതുദർശനത്തിന് വെക്കും. അതുവരെ മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും. തിങ്കളാഴ്ച വൈകീട്ട് നാല് മണിക്ക് മൃതദേഹം മെഡിക്കൽ കോളജിന് കൈമാറും.

TAGS :

Next Story