'പോറ്റിയേ കേറ്റിയേ' പാരഡി ഗാനം വെച്ചത് ചോദ്യം ചെയ്തു; സിപിഎം ലോക്കൽ സെക്രട്ടറിക്ക് മർദനം
കണ്ണൂർ മുല്ലക്കൊടി സ്വദേശി മനോഹരനാണ് മർദനമേറ്റത്

കണ്ണൂർ: 'പോറ്റിയേ കേറ്റിയേ' പാരഡി ഗാനം വെച്ചത് ചോദ്യം ചെയ്ത സിപിഎം ലോക്കൽ സെക്രട്ടറിയെ മർദിച്ചതായി പരാതി. കണ്ണൂർ മുല്ലക്കൊടി സ്വദേശി മനോഹരനാണ് മർദനമേറ്റത്.
പ്രദേശത്തെ റേഷൻ കടയിൽ വെച്ച് ഭാസ്‌കരൻ എന്നയാൾ പാരഡി ഗാനം വച്ചത് ചോദ്യം ചെയ്തതിനാണ് മർദനം. ജനുവരി മൂന്നിനാണം സംഭവം. 'പോറ്റിയെ കേറ്റിയേ' ഗാനം ഫോണിൽ ഉച്ചത്തിൽ വച്ചതാണ് മനോഹരൻ ചോദ്യം ചെയ്തത്. പരാതിയിൽ മയ്യിൽ പൊലീസ് കേസെടുത്തു.
Next Story
Adjust Story Font
16

