എൻസിപിയിലെ തർക്കം വിജയത്തെ ബാധിക്കും; എലത്തൂർ സീറ്റ് ഏറ്റെടുക്കാൻ സിപിഎം നീക്കം
പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിച്ച് സീറ്റ് നിലനിർത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്

കോഴിക്കോട്: കോഴിക്കോട് എലത്തൂർ സീറ്റ് ഏറ്റെടുക്കാൻ സിപിഎം നീക്കം. എൻസിപിയിലെ തർക്കം വിജയത്തെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് സീറ്റ് ഏറ്റെടുക്കാൻ നീക്കം നടക്കുന്നത്. പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ മത്സരിപ്പിച്ച് സീറ്റ് നിലനിർത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്.
എ.കെ ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ വലിയ തർക്കമാണ് എൻസിപിയിൽ രൂപപെട്ടത്. ഇന്നലെ ചേർന്ന കോഴിക്കോട് ജില്ലാ കമ്മിറ്റി യോഗത്തിലും പരസ്യമായ വാക്കേറ്റം നടന്നു. എലത്തൂരിൽ എ.കെ ശശീന്ദ്രനെ മാറ്റി മുക്കം മുഹമ്മദിനെ സ്ഥാനാർഥി ആക്കണം എന്ന പ്രമേയം ഒരു വിഭാഗം എതിർത്തതാണ് തർക്കത്തിന് കാരണം. 83 പേർ പങ്കെടുത്ത യോഗത്തിൽ 80 പേരും പ്രമേയത്തെ പിന്തുണച്ചു.
എന്നാൽ, സ്ഥാനാർഥിയെ പാർലമെന്ററി പാർട്ടി യോഗം തീരുമാനിക്കുമെന്നാണ് വിയോജിച്ചവരുടെ വാദം. മന്ത്രി എ.കെ ശശിന്ദ്രൻ ജില്ലയിൽ ഉണ്ടായിട്ടും യോഗത്തിന് എത്തിയില്ല. ഇനി തീരുമാനം എടുക്കേണ്ടത് എൻസിപി സംസ്ഥാന തെരഞ്ഞെടുപ്പ് സമിതി. എ.കെ ശശിന്ദ്രൻ മത്സരിക്കുന്നില്ലെങ്കിൽ സീറ്റ് തിരിച്ചെടുക്കാനാണ് സിപിഎം ആലോചന.
Adjust Story Font
16

