Quantcast

കൊട്ടാരക്കരയിൽ സിപിഎം ഓഫീസ് ആക്രമിച്ച കേസ്; അഖിൽ മാരാർ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു

2014 ൽ കൊട്ടാരക്കര പൊലീസെടുത്ത കേസിലാണ് നടപടി

MediaOne Logo

Web Desk

  • Published:

    20 Feb 2026 5:27 PM IST

കൊട്ടാരക്കരയിൽ സിപിഎം ഓഫീസ് ആക്രമിച്ച കേസ്; അഖിൽ മാരാർ അടക്കമുള്ള പ്രതികളെ വെറുതെ വിട്ടു
X

കൊല്ലം: കൊട്ടാരക്കരയിൽ സിപിഎം ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. അഖിൽ മാരാർ ഉൾപ്പെടെയുള്ള പ്രതികളെയാണ് കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി വെറുതെ വിട്ടത്. 2014 ൽ കൊട്ടാരക്കര പൊലീസെടുത്ത കേസിലാണ് നടപടി.

കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി പെരുംകുളം ദിലീപ്, ബ്രഹ്മദാസ് അജോ, അഖിൽ മാരാർ എന്നിവരെയാണ് വെറുതെവിട്ടത്. അഖിൽ മാരാർ യൂത്ത് കോൺഗ്രസ് പ്രവർത്തകനായിരുന്നപ്പോഴാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തെളിവുകള്‍ ഹാജരാക്കുന്നതിലും കുറ്റം ചെയ്തെന്ന് പൂര്‍ണമായും തെളിയിക്കുന്നതിലും പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. പന്ത്രണ്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ പ്രതികളെ കോടതി വെറുതെ വിട്ടത്.


TAGS :

Next Story