Quantcast

തുടർഭരണം ലഭിച്ചെങ്കിലും സമൂഹത്തിലെ വലതുപക്ഷ ചായ്‍വില്‍ ജാഗ്രത വേണമെന്ന് സി.പി.എം സംഘടനാ റിപ്പോർട്ടിൽ മുന്നറിയിപ്പ്

സ്ത്രീധന മരണങ്ങൾ, സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം, വിജ്ഞാന വിരോധ ചിന്താഗതി എന്നിവ പ്രകടമാകുന്നുണ്ട്

MediaOne Logo

Jaisy Thomas

  • Updated:

    2022-04-07 01:59:05.0

Published:

7 April 2022 1:02 AM GMT

തുടർഭരണം ലഭിച്ചെങ്കിലും സമൂഹത്തിലെ വലതുപക്ഷ ചായ്‍വില്‍ ജാഗ്രത വേണമെന്ന് സി.പി.എം സംഘടനാ റിപ്പോർട്ടിൽ മുന്നറിയിപ്പ്
X
Listen to this Article

കണ്ണൂര്‍: കേരള സമൂഹത്തിലെ വലതുപക്ഷ വ്യതിയാനത്തിൽ ജാഗ്രത വേണമെന്ന് സി.പി.എം സംഘടനാ റിപ്പോർട്ടിൽ മുന്നറിയിപ്പ്. സ്ത്രീധന മരണങ്ങൾ, സ്ത്രീകൾക്ക് നേരെയുള്ള ആക്രമണം, വിജ്ഞാന വിരോധ ചിന്താഗതി എന്നിവ പ്രകടമാകുന്നുണ്ട്. പാർട്ടിയും പുരോഗമന ശക്തികളും ചേർന്ന് ഇത്തരം പ്രവണതകളെ ചെറുക്കണമെന്നാണ് രാഷ്ടീയ സംഘടനാ റിപ്പോർട്ടിലെ നിർദേശം.

കേരളത്തിൽ തുടർ ഭരണമെന്ന പുത്തൻ അനുഭവം കൂടുതൽ ഉത്തരവാദിത്തം നൽകുന്നതാണ്. തുടർ ഭരണം ലഭിച്ചെങ്കിലും സമൂഹത്തിലെ വലതുപക്ഷ ചായ്‍വിലെ അപകടം തിരിച്ചറിയണമെന്നാണ് മുന്നറിയിപ്പ്. സാമ്പത്തിക വികസനം സുസ്ഥിരമായി മുന്നോട്ടു കൊണ്ടു പോകുന്നതിനും കാർഷിക വ്യവസായ മേഖലകളിൽ മുന്നേറ്റം സാധ്യമാക്കുന്നതിനും സർക്കാറിനാകണം. കേരളീയ സമൂഹത്തിലെ വലതു പക്ഷവത്കരണത്തിനൊപ്പം സ്ത്രീധന മരണങ്ങൾ, സ്ത്രീകൾക്ക് എതിരായ ആക്രമണങ്ങൾ, വിജ്ഞാന വിരോധം, പിന്തിരിപ്പൻ ആചാരങ്ങൾ തുടങ്ങിയ വിനാശകരമായ പ്രവണതകളെയും കരുതലോടെ നേരിടണം.

പാർട്ടി അംഗങ്ങളുടെ രാഷ്ട്രീയ പ്രത്യയ ശാസ്ത്ര നിലവാരം ഉയർത്തി മാത്രമേ പുതിയ കാലത്തെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകൂ എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്ന. മന്ത്രിസഭ, ജനപ്രതിനിധികൾ, തദ്ദേശ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നി രംഗങ്ങളിൽ നിരവധി പാർട്ടി കേഡർമാർ വിവിധ ചുമതലകൾ വഹിക്കുന്നു. ജനവിശ്വാസം ആർജിക്കുന്ന തരത്തിലാകണം അവരുടെ സമീപനവും പെരുമാറ്റവും. ഉദ്യോഗസ്ഥ മേധാവിത്വം, ധാർഷ്ട്യം, അഴിമതി തുടങ്ങിയ പ്രവണതകളെ അകറ്റി നിർത്തണമെന്നും റിപ്പോർട്ടിലുണ്ട്.




TAGS :

Next Story