Quantcast

പയ്യന്നൂര്‍ ഫണ്ട് വിവാദം; സി.പി.എമ്മില്‍ കൂട്ട നടപടി, മധുസൂദനൻ എം.എൽ.എ യെ തരംതാഴ്ത്തി

നേതാക്കള്‍ക്ക് എതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞി കൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കി

MediaOne Logo

Web Desk

  • Updated:

    2022-06-17 11:26:10.0

Published:

17 Jun 2022 4:47 PM IST

പയ്യന്നൂര്‍ ഫണ്ട് വിവാദം; സി.പി.എമ്മില്‍ കൂട്ട നടപടി, മധുസൂദനൻ എം.എൽ.എ യെ തരംതാഴ്ത്തി
X

കണ്ണൂര്‍: പയ്യന്നൂർ ഫണ്ട് വിവാദത്തിൽ സി പി എമ്മിൽ കൂട്ട നടപടി. ടി. ഐ മധുസൂദനൻ എം എൽ എ യെ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. നേതാക്കള്‍ക്ക് എതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞി കൃഷ്ണനെ സ്ഥാനത്ത് നിന്ന് നീക്കി. താന്‍ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണൻ പാർട്ടിയെ അറിയിച്ചു.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്, പയ്യന്നൂർ ഏരിയ കമ്മറ്റി ഓഫീസ് കെട്ടിട നിർമാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിൽ തിരിമറി നടത്തി എന്നാണ് നേതാക്കൾക്ക് എതിരെ ഉയർന്നിരുന്ന ആരോപണം.

കെട്ടിട നിർമാണ ഫണ്ടിനു വേണ്ടിയുള്ള ചിട്ടിയിൽ 80 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന പരാതിയിൽ ഏരിയ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപ്പോർട്ട് നൽകിയത്. തെരഞ്ഞെടുപ്പ് ഫണ്ടിൽ കൃത്രിമ രസീതുണ്ടാക്കി പണം തട്ടിയെന്ന ആരോപണം സി.പി.എം സംസ്ഥാന സമിതി അംഗം ടി.വി രാജേഷ് പി.വി ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ചത്‌.

TAGS :

Next Story