Quantcast

‘കൈയും കാലും വെട്ടി ചാലിയാറിൽ എറിയും’; സിപിഎം പ്രതിഷേധ ​പ്രകടനത്തിൽ അൻവറിനെതിരെ കൊലവിളി

മറുപടിയുമായി പി.വി അൻവർ

MediaOne Logo

Web Desk

  • Updated:

    2024-09-27 18:06:15.0

Published:

27 Sept 2024 6:32 PM IST

pv anwar prtoest cpim
X

മലപ്പുറം: പി.വി അൻവർ എംഎൽഎക്കെതിരെ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കൊലവിളി. അൻവറിന്റെ മണ്ഡലമായ നിലമ്പൂരിൽ നടന്ന പ്രകടനത്തിനിടെയാണ് കൊലവിളി ഉയർന്നത്.

ഗോവിന്ദൻ മാഷ് കൈ ഞൊടിച്ചാൽ കൈയും കാലും വെട്ടി ചാലിയാർ പുഴയിൽ എറിയും എന്നായിരുന്നു മുദ്രാവാക്യം. പ്രവർത്തകർ പി.വി അൻവറിന്റെ കോലം കത്തിക്കുകയും ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് മലപ്പുറം ജില്ലയിലെ മറ്റു ഏരിയാ കമ്മിറ്റികളിലും സമാനമായ പ്രതിഷേധങ്ങൾ നടന്നു.

അതേസമയം, കൊലവിളി മുദ്രാവാക്യത്തിൽ പി.വി അൻവർ പ്രതികരണവുമായി രംഗത്തുവന്നു. ‘വയനാട് ദുരന്തത്തിൽ ചാലിയാറിൽ കുറെ കൈയും കാലും ഇനിയും കിട്ടാനുണ്ട്. എൻ്റെ കൈയും കാലും അതിൽ ഒന്നാവട്ടെ’ -എന്നായിരുന്നു പി.വി അൻവറിന്റെ മറുപടി.

മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകരുടെ മനസ്സ് തനിക്കൊപ്പമാണ്. പ്രകടനം നടത്താൻ അവർ നിർബന്ധിതരായതാണ്. ഇന്നലെ വൈകീട്ട് പോലും തന്നോട് സംസാരിക്കുകയും ചായ കുടിക്കുകയും ചെയ്തവർ പോലും ആ കൂട്ടത്തിലുണ്ടെന്നും പി.വി അൻവർ പറഞ്ഞു.

TAGS :

Next Story